play-sharp-fill
മകളുടെ മരണശേഷം മനോനില തെറ്റി; പോത്തന്‍കോട് നിന്നും പത്തു വര്‍ഷം മുന്‍പ് കാണാതായ വീട്ടമ്മയെ ഒഡീഷയിലെ തെരുവില്‍ നിന്ന് കണ്ടെത്തി

മകളുടെ മരണശേഷം മനോനില തെറ്റി; പോത്തന്‍കോട് നിന്നും പത്തു വര്‍ഷം മുന്‍പ് കാണാതായ വീട്ടമ്മയെ ഒഡീഷയിലെ തെരുവില്‍ നിന്ന് കണ്ടെത്തി

സ്വന്തം ലേഖിക

തിരുവനന്തപുരം: പോത്തന്‍കോട് നിന്നും പത്തു വര്‍ഷം മുന്‍പ് കാണാതായ വീട്ടമ്മയെ ഒഡീഷയിലെ തെരുവില്‍ നിന്ന് കണ്ടെത്തി.


കൊടിക്കുന്നില്‍ സ്വദേശിയായ ശാന്തയെ ആസിയ മിഷന്‍ എന്ന സംഘടനയാണ് പോത്തന്‍കോട് പൊലീസ് സ്റ്റേഷനിലെത്തിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2011ല്‍ അയിരൂപ്പാറയിലെ വീട്ടില്‍ നിന്നാണ് ശാന്തയെ കാണാതായത്. മകള്‍ അനു നന്ദന ട്രെയിനില്‍ നിന്ന് വീണ് മരിച്ചതിന് ശേഷമാണ് ശാന്തയ്ക്ക് മാനസികപ്രശ്നങ്ങളുണ്ടായത്.

ഈ മരണത്തിന് ശേഷം വീട്ടില്‍ ഒറ്റയ്ക്കായിരുന്ന ശാന്തയെ പെട്ടെന്നൊരു ദിവസം കാണാതായതിന് പിന്നാലെ പോത്തന്‍കോട് പൊലീസ് കേസെടുത്ത് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ശാന്തയെ കണ്ടെത്താനായില്ലെന്ന് കാട്ടി പൊലീസ് 2012 ല്‍ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു.

പിന്നീട് തുടര്‍നീക്കങ്ങളൊന്നും ഉണ്ടായതുമില്ല. ഒടുവില്‍ മാനസികാസ്വാസ്ഥ്യങ്ങളുള്ള നിലയില്‍ 2020 ഏപ്രില്‍ 20നാണ് ശാന്തയെ ഒഡീഷയില്‍ കണ്ടെത്തിയത്. ആസിയ മിഷന്‍ എന്ന സന്നദ്ധ സംഘടന ശാന്തയെ വെസ്റ്റ് മുംബൈയിലെ ശ്രദ്ധ ഫൗണ്ടേഷന്‍ എന്ന സന്നദ്ധ സംഘടനയുടെ പരിചരണത്തിലാക്കി.

പിന്നീട് ഇവരുടെ വിലാസം തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ഇതിനൊടുവിലാണ് പോത്തന്‍കോട് നിന്നാണ് ശാന്തയെ കാണാതായതെന്ന് കണ്ടെത്തിയത്.

തുടര്‍ന്ന് സന്നദ്ധ സംഘടന ഇടപെട്ടാണ് ശാന്തയെ കേരളത്തില്‍ തിരിച്ചെത്തിച്ചത്. കോടതിയില്‍ ഹാജരാക്കിയതിന് ശേഷം ശാന്തയെ സഹോദരനൊപ്പം വിട്ടയച്ചു.