കുഞ്ഞിനെ ഉപേക്ഷിച്ചത് അനുപമ അറിഞ്ഞുകൊണ്ട്; കരാറിലെ ഒപ്പുകള്‍ അനുപമയുടേത് തന്നെ; റിപ്പോര്‍ട്ട് പുറത്ത്
സ്വന്തം ലേഖിക
തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്തു നല്കിയ സംഭവത്തില്‍ കുഞ്ഞിനെ ഉപേക്ഷിച്ചത് അനുപമ അറിഞ്ഞുകൊണ്ടാണെന്ന് റിപ്പോര്‍ട്ട്.
ടി വി അനുപമ ഐഎഎസ് തയാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇത് പറയുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അനുപമയും അച്ഛനും ചേര്‍ന്ന് ഉണ്ടാക്കിയ കരാര്‍ പ്രകാരമാണ് കുഞ്ഞിനെ ഒഴിവാക്കിയതെന്നും അനുപമക്ക് ഇഷ്ടമുള്ളപ്പോള്‍ തിരിച്ചെടുക്കാം എന്ന വ്യവസ്ഥ കരാറില്‍ ചേര്‍ത്തിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കരാറിലെ ഒപ്പുകള്‍ അനുപമയുടേത് തന്നെയെന്ന് തിരിച്ചറിഞ്ഞു. എന്നാല്‍ ഭീഷണിപ്പെടുത്തിയാണ് കരാറില്‍ ഒപ്പു വെപ്പിച്ചതെന്നാണ് അനുപമയുടെ മൊഴി.
അനുപമയുടെ കുഞ്ഞിനെ ശിശുക്ഷേമ സമിതിക്ക് നല്‍കിയത് അമ്മത്തൊട്ടില്‍ വഴിയാണ്.
തൊട്ടിലില്‍ ഉപേക്ഷിച്ച ശേഷം അജ്ഞാത സന്ദേശമായി ഫോണില്‍ വിളിച്ച് അറിയിക്കുകയായിരുന്നു.
Third Eye News Live
0