സ്വന്തം ലേഖകൻ
ആലപ്പുഴ: കാല്‍ വഴുതി പുഴയില്‍ വീണ് വയോധികന്‍ മരിച്ചു. തലവടി പഞ്ചായത്ത് ആറാം വാര്‍ഡിലെ കറുകയില്‍ സുകുമാരന്‍ (73) ആണ് മരിച്ചത്.
കൂട്ടുകാരുമായി സംസാരിച്ച് നില്‍ക്കുന്നതിനിടെ സംരക്ഷണ ഭിത്തിയില്‍ കാല്‍ വഴുതി മണിമലയാറ്റിലേക്ക് വീഴുകയായിരുന്നു.ഇന്ന് ഉച്ചയ്ക്ക് നീരേറ്റുപുറം കടവില്‍ വെച്ചായിരുന്നു അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉടനെത്തന്നെ സുകുമാരനെ കരക്കെത്തിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എടത്വ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും