play-sharp-fill
കോട്ടയത്ത് യൂത്ത് കോൺഗ്രസ്സ് പ്രതിഷേധം ; മേയർ ആര്യ രാജേന്ദ്രന്റെ കോലം  കത്തിച്ചു

കോട്ടയത്ത് യൂത്ത് കോൺഗ്രസ്സ് പ്രതിഷേധം ; മേയർ ആര്യ രാജേന്ദ്രന്റെ കോലം കത്തിച്ചു

കോട്ടയം : തിരുവനന്തപുരം കോർപറേഷനിൽ പിൻവാതിൽ നിയമനത്തിന് ലിസ്റ്റ് തരാൻ ആവശ്യപ്പെട്ട് കൊണ്ട് CPM ജില്ലാ
സെക്രട്ടറിക്ക് മേയർ നൽകിയ കത്ത് പുറത്ത്
വന്ന സാഹചര്യത്തിൽ മേയറുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്സ് കോട്ടയം നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധം. ഗാന്ധി സ്വകയറിൽ പ്രവർത്തകർ മേയറുടെ കോലം കത്തിച്ചു.

യൂത്ത് കോൺഗ്രസ്സ് നിയോജകമണ്ഡലം പ്രസിഡൻ്റ് രാഹുൽ മറിയപ്പള്ളി അദ്ധ്യക്ഷത വഹിച്ചു.UDF ജില്ലാ കൺവീനർ ഫിൽസൺ മാത്യൂസ് ഉദ്ഘാടനം ചെയ്തു . KPCC നിർവാഹക സമതിയംഗം ജെജി പാലക്കാടി, ജില്ലാ പഞ്ചായത്തംഗം പി കെ വൈശാഖ്, യൂത്ത് കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി അരുൺ മാർക്കോസ്സ് മാടപ്പാട്ട് ഗൗരി ശങ്കർ, അൻസു സണ്ണി, യൂത്ത് കോൺഗ്രസ്സ് ബോക്ക് സെക്രട്ടറിമാരായ നിഷാന്ത് ആർ നായർ, അബു താഹിർ, ശ്രീക്കുട്ടൻ, മണ്ഡലം പ്രസിഡൻ്റ്മാരായ അനീഷ് ജോയി പുത്തൂർ, ആൽബിൻ തോമസ്സ്, യദു സി നായർ, ഡാനി രാജു, മീവൽ ഷിനു കുരുവിള,നേവൽ സോമൻ, വിനീത അന്ന തോമസ്,ഗംഗ,ദീപു ചന്ദ്ര ബാബു,മാഹീൻ,സനോജ്, വിവേക്,മഹേഷ്, അഞ്ചൽ, വിഷ്‌ണു, അൻസൺ, സോജൻ,ശ്രീലാൽ, സംഗീത്, കർണ്ണൻ,ശ്രീഹരി, ശ്രീജിത് തുടങ്ങിയവർ സംസാരിച്ചു.