play-sharp-fill
സുധാകരന് ഭ്രാന്താണെന്ന് പറയുന്നില്ല, പക്ഷേ അസുഖമുള്ളയാള്‍ക്ക് മരുന്ന് കൊടുക്കണം; ബിജെപിയിലേക്ക് പോകാനാണ് സുധാകരന്റെ നീക്കം; സുധാകരന്റെ ആര്‍എസ്എസ് പ്രസ്താവനയോട് പ്രതികരിച്ച് മുന്‍ മന്ത്രി സജി ചെറിയാന്‍

സുധാകരന് ഭ്രാന്താണെന്ന് പറയുന്നില്ല, പക്ഷേ അസുഖമുള്ളയാള്‍ക്ക് മരുന്ന് കൊടുക്കണം; ബിജെപിയിലേക്ക് പോകാനാണ് സുധാകരന്റെ നീക്കം; സുധാകരന്റെ ആര്‍എസ്എസ് പ്രസ്താവനയോട് പ്രതികരിച്ച് മുന്‍ മന്ത്രി സജി ചെറിയാന്‍

സ്വന്തം ലേഖകന്‍

ആലപ്പുഴ: കെപിസിസി പ്രസിഡന്റ് കെ.സുധാകരന് ഭ്രാന്താണെന്ന് താന്‍ പറയുന്നില്ലെന്നും പക്ഷേ, അസുഖമുള്ളയാള്‍ക്ക് മരുന്നു കൊടുക്കണമെന്നും മുന്‍ മന്ത്രി സജി ചെറിയാന്‍. മരുന്നു കൊടുത്തില്ലെങ്കില്‍ അസുഖം കൂടും. ബിജെപിയിലേക്കു പോകാനാണ് സുധാകരന്റെ നീക്കമെന്നും സജി ചെറിയാന്‍ പറഞ്ഞു.

ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കണമെന്നും കേരളത്തിനെതിരായ നീക്കത്തെ ചെറുക്കണമെന്നും ആവശ്യപ്പെട്ട് എല്‍ഡിഎഫ് നടത്തിയ റാലിയില്‍ പ്രസംഗിക്കുകയായിരുന്നു സജി ചെറിയാന്‍. കെ.സുധാകരന്‍ നടത്തിയ ആര്‍എസ്എസ് പ്രസ്താവനയോടാണ് അദ്ദേഹത്തിന്റെ പ്രതികരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ പ്രസ്താവനകള്‍ ഗൗരവതരമാണെന്നും കോണ്‍ഗ്രസ് പരിശോധിക്കുമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വിവാദ പ്രസ്താവന നാക്കുപിഴയാണെന്നാണ് സുധാകരന്‍ പറഞ്ഞത്. പ്രധാനപ്പെട്ട നേതാക്കള്‍ കെപിസിസി പ്രസിഡന്റുമായി വിഷയത്തില്‍ ആശയവിനിമയം നടത്തിയിട്ടുണ്ട്. പരാമര്‍ശത്തില്‍ എതിര്‍പ്പുയര്‍ത്തിയ ഘടക കക്ഷികളുമായി സംസാരിക്കും.

മതേതര നിലപാടില്‍ വെള്ളം ചേര്‍ക്കുന്ന നിലപാടുകള്‍ കോണ്‍ഗ്രസിലുണ്ടാകില്ലെന്ന് വ്യക്തമാക്കിയ സതീശന്‍, സുധാകരന്റെ പരാര്‍മശത്തെ ഗൗരവതരമായാണ് പാര്‍ട്ടി കാണുന്നതെന്നും അറിയിച്ചു. കെപിസിസി അധ്യക്ഷ്‌നറെ ഭാഗത്ത് നിന്നും തുടര്‍ച്ചയായി ഇത്തരം പ്രസ്താവനകള്‍ ഉണ്ടാകുന്നുവെന്ന പരാതി ലഭിച്ചിട്ടുണ്ട്. അത് ഗൗരവതരമായെടുത്ത് കോണ്‍ഗ്രസ് പരിശോധിക്കുമെന്നും സതീശന്‍ വ്യക്തമാക്കി.