play-sharp-fill
റിട്ടയേഡ് പോലീസ് ഉദ്യോഗസ്ഥന്‍ ഈപ്പന്‍ വര്‍ഗീസിന്റെ കെട്ടിടത്തില്‍ പണം വച്ചുള്ള ചീട്ടുകളി നടത്തിവന്ന സംഘം കട്ടപ്പന പൊലീസിന്റെ പിടിയില്‍; പൊലീസിനെ നിരീക്ഷിക്കാന്‍ ആളുകളെ നിയോഗിച്ച് സംഘത്തിന്റെ അതിബുദ്ധി; കളിക്കാരെ പൊലീസ് കുടുക്കിയത് വേഷപ്രച്ഛന്നരായെത്തി; ഇപ്പന്‍ വര്‍ഗീസിന്റെ കാലത്തെ പൊലീസല്ല 2022 ലെ പൊലീസ്; സ്‌കെച്ചിട്ടാല്‍ പാതാളത്തില്‍ ഒളിച്ചാലും പൊക്കിയിരിക്കും..!

റിട്ടയേഡ് പോലീസ് ഉദ്യോഗസ്ഥന്‍ ഈപ്പന്‍ വര്‍ഗീസിന്റെ കെട്ടിടത്തില്‍ പണം വച്ചുള്ള ചീട്ടുകളി നടത്തിവന്ന സംഘം കട്ടപ്പന പൊലീസിന്റെ പിടിയില്‍; പൊലീസിനെ നിരീക്ഷിക്കാന്‍ ആളുകളെ നിയോഗിച്ച് സംഘത്തിന്റെ അതിബുദ്ധി; കളിക്കാരെ പൊലീസ് കുടുക്കിയത് വേഷപ്രച്ഛന്നരായെത്തി; ഇപ്പന്‍ വര്‍ഗീസിന്റെ കാലത്തെ പൊലീസല്ല 2022 ലെ പൊലീസ്; സ്‌കെച്ചിട്ടാല്‍ പാതാളത്തില്‍ ഒളിച്ചാലും പൊക്കിയിരിക്കും..!

സ്വന്തം ലേഖകന്‍

കട്ടപ്പന: ഹൈറേഞ്ചിന്റെ വിവിധ സ്ഥലങ്ങളില്‍ പണം വെച്ചുള്ള ചീട്ടുകളി നടത്തിവന്ന സംഘം പോലീസിന്റെ നിരന്തരമായ നിരീക്ഷണത്തിന്‍ ഒടുവില്‍ പിടിയില്‍. കുമളി നഗര മധ്യത്തില്‍ റിട്ടയേഡ് പോലീസ് ഉദ്യോഗസ്ഥന്‍ ഇപ്പന്‍ വര്‍ഗീസിന്റെ കെട്ടിടമാണ് ചീട്ടുകളി സംഘത്തിന്റെ പ്രധാന സങ്കേതം. രഹസ്യ വിവരത്തെത്തുടര്‍ന്ന് കട്ടപ്പന ഡിവൈഎസ്പി വി.എ നിഷാദ് മോന്റെ നേതൃത്വത്തിലുള്ള സംഘമാണ് ദിവസങ്ങളോളം നീണ്ട നിരീക്ഷണത്തിനൊടുവില്‍ സംഘത്തെ പിടികൂടിയത്.

ഹൈറേഞ്ചിലെ വിവിധ കേന്ദ്രങ്ങളില്‍ ചീട്ടുകളി സംഘങ്ങള്‍ ലക്ഷങ്ങള്‍ വെച്ചുള്ള ചൂതാട്ടം നടത്തുന്നത് പതിവാണ്. പോലീസ് പിടിക്കാതിരിക്കാന്‍ വേണ്ടി ഓരോ ദിവസവും വിവിധ സ്ഥലങ്ങള്‍ മാറിമാറി വന്‍തോതില്‍ പണം വെച്ചു ചീട്ടുകളി നടത്തിവന്ന സംഘമാണ് കുമളിയില്‍ നിന്നും പിടിയിലായത്.അതിന് നേതൃത്വം നല്‍കി വന്നത് വിരമിച്ച എസ് ഐ ആണെന്നതും പോലീസിനെ അമ്പരപ്പിച്ചിട്ടുണ്ട്. ചീട്ടുകളി നടത്തി വന്ന പത്തംഗ സംഘവും ചീട്ട് കളിക്കാന്‍ ഉപയോഗിച്ച 251000 രൂപയും പിടികൂടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിടികൂടാതിരിക്കുവാന്‍ വേണ്ടി സംഘം ഓരോ ദിവസവും വിവിധ കേന്ദ്രങ്ങളില്‍ ചീട്ടുകളി നടത്തി വന്നതിനാല്‍ ഇവരെ പിടികൂടുക പോലീസിന് വളരെ ദുഷ്‌കരമായിരുന്നു. പോലീസിന്റെ വരവ് അറിഞ്ഞ് സംഘം മുങ്ങുകയാണ് പതിവ്. പലപ്രാവശ്യം പോലീസ് ഇവരെ പിടികൂടാന്‍ ശ്രമിച്ചിരുന്നെങ്കിലും നടന്നിരുന്നില്ല. ഓരോ ദിവസവും എവിടെയെങ്കിലും സംഘം ഒത്തുകൂടി ചീട്ടുകളി നടത്താന്‍ ഒരു സ്ഥലം തിരഞ്ഞെടുക്കുകയാണ് പതിവ്. ഇങ്ങനെ തിരഞ്ഞെടുക്കുന്ന സ്ഥലത്തിന്റെ പരിസരങ്ങളില്‍ പോലീസിനെ നിരീക്ഷിക്കാന്‍ വേണ്ടി സംഘം ആളുകളെ നിയോഗിച്ചിരുന്നതിനാല്‍ വേഷ പ്രച്ഛന്നര്‍ ആയാണ് പോലീസ് ചീട്ടുകളി സംഘത്തെ കുടുക്കിയത്.

ഇടുക്കി ജില്ലാ പോലീസ് മേധാവി വി.യു കുര്യാക്കോസിന്റെ നിര്‍ദ്ദേശാനുസരണം കട്ടപ്പന ഡിവൈഎസ്പി വി.എ നിഷാദ് മോന്‍ , കുമളി എസ്എച്ച്ഓ ജോബിന്‍ ആന്റണി, കട്ടപ്പന എസ്‌ഐ ദിലീപ് കുമാര്‍ കെ, കട്ടപ്പന ഡിവൈഎസ്പിയുടെ പ്രത്യേക അന്വേഷണസംഘത്തില്‍പ്പെട്ട എസ്‌ഐ സജിമോന്‍ ജോസഫ്, സിപിഓ വി കെ അനീഷ്, കുമളി പോലീസ് സ്റ്റേഷനിലെ പ്രൊബേഷന്‍ എസ്.ഐ നിഖില്‍ കെ .കെ, സിപിഓ അഭിലാഷ് സി.സി, ഡിവിആര്‍ സിപിഓ അനീഷ് വിശ്വംഭരന്‍, സിപിഓ അരുണ്‍ എന്നിവര്‍ അടങ്ങുന്ന സംഘമാണ് കുമളിയിലെ റിട്ടയേര്‍ഡ് എസ്‌ഐയുടെ തമിഴ്‌നാട് വനാതിര്‍ത്തിയോട് ചേര്‍ന്ന രഹസ്യ സങ്കേതത്തില്‍ നിന്നും അതീവ രഹസ്യമായി നടത്തിവന്ന ചീട്ടുകളി പിടികൂടിയത്.