ഓജോ ബോർഡിൽ നിന്നും പ്രേതം കൂട്ടുകാരിയുടെ ശരീരത്തിൽ കയറി: ബാധ ഒഴിപ്പിക്കാൻ സിനിമാ സ്റ്റൈലിൽ അടികൊടുത്തു; അടിച്ചതും കൂട്ടുകാരി ബോധം കെട്ടു വീണു; വീടുവിട്ട പന്ത്രണ്ടുകാരിയെ തേടി വട്ടം കറങ്ങി പൊലീസും നാട്ടുകാരും

ഓജോ ബോർഡിൽ നിന്നും പ്രേതം കൂട്ടുകാരിയുടെ ശരീരത്തിൽ കയറി: ബാധ ഒഴിപ്പിക്കാൻ സിനിമാ സ്റ്റൈലിൽ അടികൊടുത്തു; അടിച്ചതും കൂട്ടുകാരി ബോധം കെട്ടു വീണു; വീടുവിട്ട പന്ത്രണ്ടുകാരിയെ തേടി വട്ടം കറങ്ങി പൊലീസും നാട്ടുകാരും

തേർഡ് ഐ ബ്യൂറോ

കൊല്ലം: തമാശയ്ക്കു തുടങ്ങിയ കളി, കൈവിട്ട് പോകുകയും കൂട്ടുകാരിയ്ക്കു പ്രേത ബാധ ഉണ്ടായെന്നു വിശ്വസിക്കുകയും ചെയ്ത പന്ത്രണ്ടു കാരി നാട്ടുകാരെയും വീട്ടുകാരെയും മണിക്കൂറുകളോളം വിറപ്പിച്ചു നിർത്തി. ഒടുവിൽ പൊലീസും നാട്ടുകാരും ചേർന്നു നടത്തിയ തിരച്ചിലിനൊടുവിൽ കുട്ടിയെ മണിക്കൂറുകൾക്കു ശേഷമാണ് കണ്ടെത്തിയത്.

ശനിയാഴ്ച പകൽ മൂന്നരയോടെ കണ്ണനല്ലൂർ പാങ്കോണത്തായിരുന്നു സംഭവം. പന്ത്രണ്ടുകാരിയെ കാണാതായത് വീട്ടുകാരെയും നാടിനെയും മണിക്കൂറുകളോളം മുൾമുനയിലാക്കി വട്ടം കറക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കളിക്കിടെ ഒപ്പമുണ്ടായിരുന്ന കുട്ടി മരിച്ചതായി അഭിനയിച്ചതാണ് എല്ലാ പ്രശ്‌നങ്ങൾക്കും കാരണമായത്.
കൂട്ടുകാരിയുടെ പെരുമാറ്റത്തിൽ മാറ്റമുണ്ടായതോടെ പേടികൂടി. അവളുടെ ശരീരത്തിൽ ബാധകയറിയെന്നു കരുതി അത് ഒഴിഞ്ഞുപോകാൻ ഒരടി കൊടുത്തു.

അടികിട്ടിയ കൂട്ടുകാരി ബോധരഹിതയായതോടെ അവൾ മരിച്ചെന്ന് പന്ത്രണ്ടുകാരി കരുതി. ഭയന്നുപോയ കുട്ടി വീട് വിട്ടുപോകുകയായിരുന്നു. പെൺകുട്ടിയെ കാണാതായതോടെ പരിഭ്രാന്തരായ വീട്ടുകാർ നാടുമുഴുവൻ തിരച്ചിൽ നടത്തി. നാലു മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്.

കൂട്ടുകാരിക്കൊപ്പമാണ് 12 വയസ്സുകാരി ഓജോ ബോർഡ് വരച്ചുകളിച്ചത്. ഇതിനിടെ ആത്മാവ് വന്നെന്നും ആത്മാവ് കൂട്ടുകാരിയുടെ ശരീരത്തിൽ കയറിയെന്നും പെൺകുട്ടി ഭയന്നു. ഒപ്പമുണ്ടായിരുന്ന കൂട്ടുകാരിയുടെ ചില പെരുമാറ്റങ്ങൾ കൂടിയായപ്പോൾ ഭയം കൂടി.

കൂട്ടുകാരിയിൽനിന്ന് ആത്മാവ് വേർപെടാൻ അടിക്കുകയും ചെയ്തു. എന്നാൽ അടികൊണ്ട കൂട്ടുകാരി ബോധരഹിതയായി കിടന്നതോടെ കാര്യങ്ങൾ മാറിമറഞ്ഞു. കൂട്ടുകാരി മരിച്ചെന്ന് കരുതി പേടിച്ചുവിറച്ച 12 വയസ്സുകാരി വീട് വിട്ടിറങ്ങുകയും ചെയ്തു. പെൺകുട്ടിയെ കാണാതായതോടെ വീട്ടുകാർ നാടാകെ തിരച്ചിൽ തുടങ്ങി. ഇതിനിടെ ചേരിക്കോണം ഭാഗത്തെത്തിയ പെൺകുട്ടി ഒറ്റയ്ക്ക് നടന്നുപോകുന്നത് പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് കണ്ണനല്ലൂർ പൊലീസാണ് പെൺകുട്ടിയെ തിരികെ വീട്ടിലെത്തിച്ചത്.