Spread the love

തേർഡ് ഐ ബ്യൂറോ

video
play-sharp-fill

കൊച്ചി: മരണത്തിന്റെ കൈപ്പിടിയിൽ നിന്നും ആ പിഞ്ചു കുഞ്ഞ് പതിയെ ജീവിതത്തിലേയ്ക്ക്. പെൺകുഞ്ഞായതിന്റെ പേരിൽ പാസ്റ്ററായ അച്ഛൻ തല്ലിക്കൊലപ്പെടുത്താൻ ശ്രമിച്ച കുട്ടി ജീവിതത്തിലേയ്ക്കു മടങ്ങിയെത്തുന്നു. കഴിഞ്ഞ ആഴ്ചയാണ് പെണ്ണായി ജനിച്ചതിന്റെ പേരിൽ പാസ്റ്ററായ അച്ഛൻ കുട്ടിയെ കാലിൽ പിടിച്ച് ഭിത്തിയിൽ അടിച്ചത്.

അങ്കമാലി സ്വദേശിയും പാസ്റ്ററുമായ അച്ഛനാണ് കുട്ടിയെ അതിക്രൂരമായി കൊലപ്പെടുത്താൻ ശ്രമിച്ചത്. കുഞ്ഞിന്റെ ആരോഗ്യനിലയിൽ ആശാവഹമായ പുരോഗതിയുണ്ടെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അടിയന്തര ശസ്ത്രക്രിയ നടത്തിയ കുഞ്ഞ് ഇപ്പോഴും തീവ്ര പരിചരണ വിഭാഗത്തിൽ തന്നെയാണ് കഴിയുന്നത്. കൈകാലുകളുടെ ചലന ശേഷി വീണ്ടെടുത്ത കുഞ്ഞ് അമ്മയെ നോക്കി ചിരിക്കുകയും ചെയ്തു.

കുട്ടിക്ക് ബാധിച്ച പനി ഭേദമായത് ഏറെ ആശ്വാസകരവും ശുഭകരവുമായ വാർത്തയാണെന്നാണ് ചികിത്സിക്കുന്ന ഡോക്ടർമാർ അറിയിച്ചത്. കഴിഞ്ഞ പതിനെട്ടാം തീയതി പുലർച്ചെയാണ് രണ്ട് മാസം പ്രായമുള്ള പെൺകുഞ്ഞിനെ അച്ഛൻ കട്ടിലിലേക്ക് എറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ചത്.