ഉപഭോക്താക്കൾക്ക് ഓഫറുകളുമായി ജലസേചന വകുപ്പ് : വെള്ളക്കരം ഓൺലൈനായി അടയ്ക്കു; ബില്ല് തുകയുടെ ഒരു ശതമാനം കിഴിവ് നേടൂ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: വെള്ളക്കരം ഇനി ഓൺലൈനായി കുടിശ്ശിക വരുത്താതെ അടച്ചാൽ ഉപഭോക്താക്കൾക്ക് ബിൽ തുകയുടെ ഒരു ശതമാനം കിഴിവ് ലഭിക്കും. ഒരു ബില്ലിൽ പരമാവധി നൂറു രൂപയായിരിക്കും ഇത്തരത്തിൽ കുറച്ചു നൽകുക എന്ന് ജലസേചന വകുപ്പ് അധികൃതർ അറിയിച്ചു.
എല്ലാ വ്യാവസായിക കണക്ഷനുകളുടെ ബില്ലുകളുടെയും മറ്റു കണക്ഷനുകളുടെ 2000 രൂപയിൽ കൂടുതൽ വരുന്ന ബില്ലുകളുടെയും അടവ് ഓൺലൈൻ വഴി മാത്രം സ്വീകരിക്കാനും തീരുമാനിച്ചു. 2020 മാർച്ച് ഒന്നു മുതൽ നൽകുന്ന ബില്ലുകളിലായിരിക്കും പുതിയ തീരുമാനങ്ങൾ പ്രാബല്യത്തിൽ വരിക.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജല അതോറിറ്റിയുടെ ഉപഭോക്താക്കളിൽ 70 ശതമാനത്തിലധികം പേരും ഇപ്പോൾ ഓഫീസുകൾ വഴിയാണ് ബില്ലടയ്ക്കുന്നത്. ഇത് ഓൺലൈൻ വഴി മാറുമ്പോൾ ഉപഭോക്താക്കൾക്കും അതോറിറ്റിക്കും ഗുണകരമാകും.
Third Eye News Live
0