play-sharp-fill
റവ.ഫാ.സഖറിയാസ് പുതുപ്പറമ്പിൽ (98 ) നിര്യാതനായി

റവ.ഫാ.സഖറിയാസ് പുതുപ്പറമ്പിൽ (98 ) നിര്യാതനായി

 

കുമരകം : പുതുപ്പറമ്പിൽ പരേതരായ കുഞ്ചെറിയായുടേയും ത്രേസ്യാമ്മയുടേയും മകനും ചങ്ങനാശ്ശേരി ആർച്ച് രുപതയിലെ ഏറ്റവും മുതിർന്ന പുരോഹിതനുമായ റവ. ഫാ. സഖറിയാസ് പുതുപ്പറമ്പിൽ (98) നിര്യാതനായി.

ഭൗതീക ശരീരം ഇന്ന് (ബുധൻ) വൈകുന്നേരം 5.30 ന് സഹോദര പുത്രൻ പി. ജെ. ചെറിയാൻ്റെ ( ബാബു ) ഭവനത്തിൽ കൊണ്ടുവരും.

സംസ്ക്കാര ശുശ്രൂഷ നാളെ1.30 ന് ഭവനത്തിൽ ആരംഭിക്കും. തുടർന്ന് ഇടവകദേവാലയമായ കുമരകം വടക്കുംകര പള്ളിയിൽ വിശുദ്ധ കുർബാനയും മറ്റു ശുശ്രുഷകളും നടത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാർ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്തയും മാർ തോമസ് തറയിൽ മെത്രാപ്പാേലിത്തയും കാർമ്മികത്വം വഹിക്കും