play-sharp-fill
നഴ്സുമാർ വീണ്ടും സമരത്തിലേക്ക്..!  തൃശ്ശൂർ ജില്ലയിൽ നാളെ മുതൽ 72 മണിക്കൂർ പണിമുടക്കും; രോഗികൾക്ക് നിർബന്ധിത ഡിസ്‌ചാർജ് നൽകി സ്വകാര്യ ആശുപത്രികൾ

നഴ്സുമാർ വീണ്ടും സമരത്തിലേക്ക്..! തൃശ്ശൂർ ജില്ലയിൽ നാളെ മുതൽ 72 മണിക്കൂർ പണിമുടക്കും; രോഗികൾക്ക് നിർബന്ധിത ഡിസ്‌ചാർജ് നൽകി സ്വകാര്യ ആശുപത്രികൾ

സ്വന്തം ലേഖകൻ

തൃശൂർ : നഴ്സുമാർ വീണ്ടും സമരത്തിലേക്ക്. തൃശൂരിലെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ നാളെ മുതൽ 72 മണിക്കൂർ പണിമുടക്കുമെന്നാണ് ആഹ്വാനം. ലേബർ ഓഫീസറുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് സമരം പ്രഖ്യാപിച്ചത്.

പ്രതിദിന വേതനം 1500 ആക്കുക അടക്കം വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് യുഎൻഎയുടെ നേതൃത്വത്തിൽ പണിമുടക്ക് പ്രഖ്യാപിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിനിടെ തൃശൂരിലെ സ്വകാര്യ ആശുപത്രികളിൽ രോഗികൾക്ക് നിർബന്ധിത ഡിസ്ചാർജ് നൽകുകയാണ്.ഇന്നലെ മുതൽ തന്നെ രോഗികളോട് അയൽ ജില്ലകളിലെ ആശുപത്രികളിലോ, സർക്കാർ ആശുപത്രികളിലോ ചികിത്സ തേടി പോകാൻ ആവശ്യപ്പെട്ടിരിക്കുകയാണ് ആശുപത്രി അധികൃതർ. നാളെ മുതൽ നഴ്സുമാർ ഇല്ലാതെ വരുന്നത് ചികിത്സയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് മറ്റു ജില്ലകളിലെ ആശുപത്രികളിലേക്ക് പോകാൻ നിർദേശിക്കുന്നത്.

ഇന്ന് തീവ്രപരിചരണ വിഭാഗത്തിൽ അടക്കം നിർബന്ധിത ഡിസ്ചാർജ് നൽകുന്നത് രോഗികളെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. അതീവശ്രദ്ധ വേണ്ട വൃക്ക രോഗികൾ അടക്കമുള്ളവർക്ക് മറ്റു ജില്ലകളിലെ ആശുപത്രികളിലോ ചികിത്സ തേടേണ്ട ദുരവസ്ഥയിലാണ്.

ജില്ലയിലെ 28 സ്വകാര്യ ആശുപത്രിയിലെ നഴ്സുമാരാണ് പണിമുടക്കുന്നത്. പണിമുടക്ക് ആശുപത്രികളുടെ പ്രവർത്തനത്തെ ബാധിക്കും.ഐസിയുവിൽ അടക്കം സമരം ചെയ്യാനാണ് നഴ്സുമാരുടെ സംഘടനയുടെ തീരുമാനം.