ഇനി നേഴ്‌സുമാർക്ക് മാലിയിലേക്കും പോകാം ; അപേക്ഷകൾ നോർക്ക റൂട്ടസ് മുഖേനെ

ഇനി നേഴ്‌സുമാർക്ക് മാലിയിലേക്കും പോകാം ; അപേക്ഷകൾ നോർക്ക റൂട്ടസ് മുഖേനെ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: നഴ്‌സുമാർക്ക് ഇനി മാലിയിലേക്കും പോകാം. നോർക്ക റൂട്ട്‌സ് മുഖേനയാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. മാലിയിലെ എറ്റവും പ്രമുഖ മൾട്ടി സ്‌പെഷ്യാലിറ്റി ടെർഷ്യറി കെയർ ആശുപത്രിയായ ട്രീടോപ്പ് ആശുപത്രിയിലേക്ക് നഴ്‌സ്, മിഡ് വൈഫ്, മെഡിക്കൽ ടെക്‌നീഷ്യൻ എന്നീ ഒഴിവുകളിലേക്കാണ് നോർക്ക് റൂട്ട്‌സ് മുഖേനെ അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്.

നോർക്ക റൂട്ട്‌സ് മുഖേന മാലിയിലേക്ക് ആദ്യമായിട്ടാണ് ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നത്. ബിരുദം / ഡിപ്ലോമ കഴിഞ്ഞ് രണ്ട് വർഷത്തെ പ്രവൃത്തി പരിചയമുള്ള നഴ്‌സുമാരെയും മെഡിക്കൽ ടെക്‌നീഷ്യന്മാരെയുമാണ് തെരഞ്ഞെടുക്കുന്നത്. 22നും 30നും മധ്യേ പ്രായമുള്ള വനിതകൾക്കും പുരുഷൻമാർക്കും അപേക്ഷിക്കാം. ഇതുമായി ബന്ധപ്പെട്ട് ട്രീടോപ്പ് ആശുപത്രിയുമായി നോർക്ക റൂട്ട്‌സ് കരാറിൽ ഒപ്പ് വെച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നഴ്‌സുമാർക്ക് പ്രതിമാസ അടിസ്ഥാന ശമ്പളം 1000 യു.എസ്‌ഡോളറും (ഏകദേശം 70000 രൂപ), ടെക്‌നീഷ്യന്മാർക്ക് 1000 യു.എസ് ഡോളർ മുതൽ 1200 യുഎസ്‌ഡോളർ വരെയും (ഏകദേശം 70000 രൂപ മുതൽ 85000 രൂപ വരെയും) ലഭിക്കും. മിഡ് വൈഫ് തസ്തികയ്ക്ക് രണ്ട് വർഷത്തെലേബർ റൂം പ്രവൃത്തി പരിചയമുള്ള വനിത നഴ്‌സുമാർക്കാണ് അവസരമുള്ളത്.

താമസം, ഡ്യൂട്ടി സമയത്തുള്ള ഒരുനേരത്തെ ഭക്ഷണം, ട്രാൻസ്‌പോർട്ടേഷൻ, വിസ, വിമാന ടിക്കറ്റ്, മെഡിക്കൽ ഇൻഷുറൻസ് എന്നിവ സൗജന്യം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾഫോട്ടോ പതിച്ച വിശദമായ ബയോഡാറ്റ, പാസ്‌പോർട്ടിന്റെയുംയോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെയും പകർപ്പുകൾ സഹിതം [email protected] എന്ന ഇമെയിൽ വിലാസത്തിൽ അയയ്ക്കണമെന്ന്‌നോർക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യുട്ടിവ് ഓഫീസർ അറിയിച്ചു. വിശദ വിവരങ്ങൾwww.norkaroots.org എന്ന വെബ് സൈറ്റിലുംടോൾ ഫ്രീ നമ്പറായ 18004253939 (ഇന്ത്യയിൽ നിന്നും), 00918802012345 (വിദേശത്തു നിന്നും മിസ്ഡ്‌കോൾസേവനം) ലഭിക്കും. അപേക്ഷ അയക്കേണ്ട അവസാന തിയതി 2019 നവംബർ 23