ഇനി നേഴ്‌സുമാർക്ക് മാലിയിലേക്കും പോകാം ; അപേക്ഷകൾ നോർക്ക റൂട്ടസ് മുഖേനെ
സ്വന്തം ലേഖകൻ തിരുവനന്തപുരം: നഴ്‌സുമാർക്ക് ഇനി മാലിയിലേക്കും പോകാം. നോർക്ക റൂട്ട്‌സ് മുഖേനയാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. മാലിയിലെ എറ്റവും പ്രമുഖ മൾട്ടി സ്‌പെഷ്യാലിറ്റി ടെർഷ്യറി കെയർ ആശുപത്രിയായ ട്രീടോപ്പ് ആശുപത്രിയിലേക്ക് നഴ്‌സ്, മിഡ് വൈഫ്, മെഡിക്കൽ ടെക്‌നീഷ്യൻ എന്നീ ഒഴിവുകളിലേക്കാണ് നോർക്ക് റൂട്ട്‌സ് മുഖേനെ അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. നോർക്ക റൂട്ട്‌സ് മുഖേന മാലിയിലേക്ക് ആദ്യമായിട്ടാണ് ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നത്. ബിരുദം / ഡിപ്ലോമ കഴിഞ്ഞ് രണ്ട് വർഷത്തെ പ്രവൃത്തി പരിചയമുള്ള നഴ്‌സുമാരെയും മെഡിക്കൽ ടെക്‌നീഷ്യന്മാരെയുമാണ് തെരഞ്ഞെടുക്കുന്നത്. 22നും 30നും മധ്യേ പ്രായമുള്ള വനിതകൾക്കും പുരുഷൻമാർക്കും അപേക്ഷിക്കാം. […]