കേരളം കാതോർത്തിരുന്ന കന്യാസ്ത്രീ പീഡന കേസിൽ വിധി ഇന്ന്; ഫ്രാങ്കോ അകത്തേക്കോ?  കളക്ട്രേറ്റ്  പരിസരത്ത്  കനത്ത സുരക്ഷ

കേരളം കാതോർത്തിരുന്ന കന്യാസ്ത്രീ പീഡന കേസിൽ വിധി ഇന്ന്; ഫ്രാങ്കോ അകത്തേക്കോ? കളക്ട്രേറ്റ് പരിസരത്ത് കനത്ത സുരക്ഷ

സ്വന്തം ലേഖിക

കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ വിധി പറയാനിരിക്കെ
കോട്ടയത്ത് ഇന്ന് അതീവ ജാഗ്രതാ നിർദ്ദേശം.

കളക്ട്രേറ്റിൽ എത്തുന്ന ജീവനക്കാർ എല്ലാവരും ഐഡി കാർഡ് ധരിക്കണം എന്ന് നിർദേശം നൽകി. ഡെപ്യൂട്ടി കളക്ടർ ജനറലാണ് ഇതു സംബന്ധിച്ച് നിർദേശം പുറത്തിറക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലാണ് കോട്ടയത്തെ പ്രത്യേക കോടതി ഇന്ന് വിധി പറയുക. ഈ കേസിന്റെ വിചാരണയുടെ ഘട്ടത്തിൽ തന്നെ വിവാദങ്ങൾ ഉയർന്നിരുന്നു.

ഈ സാഹചര്യത്തിലാണ് കളക്ടറേറ്റ് വളപ്പിൽ എത്തുന്ന ജീവനക്കാർ എല്ലാവരും തിരിച്ചറിയൽ കാർഡ് ധരിക്കണമെന്ന നിർദേശം മുന്നോട്ട് വച്ചിരിക്കുന്നത്.

വിധി വരുന്നതിന്റെ ഭാഗമായി കോടതി സ്ഥിതി ചെയ്യുന്ന ജില്ലാ കളക്ടറേറ്റ് വളപ്പിൽ വൻ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഇപ്പോൾ ജീവനക്കാർക്ക് തിരിച്ചറിയൽ കാർഡ് നിർബന്ധമാക്കിയിരിക്കുന്നത്.