play-sharp-fill
ലഹരിക്കടിമയാക്കി ദുരുപയോഗം ചെയ്യാന്‍ പെണ്‍കുട്ടിയെ ഹോട്ടലില്‍ എത്തിച്ചത്  കോഴിക്കോട് സ്വദേശിനിയായ അഞ്ജലി; നേരത്തെ മിസ് കേരള മോഡലുകളുടെ മരണത്തിലും പങ്ക്

ലഹരിക്കടിമയാക്കി ദുരുപയോഗം ചെയ്യാന്‍ പെണ്‍കുട്ടിയെ ഹോട്ടലില്‍ എത്തിച്ചത് കോഴിക്കോട് സ്വദേശിനിയായ അഞ്ജലി; നേരത്തെ മിസ് കേരള മോഡലുകളുടെ മരണത്തിലും പങ്ക്

സ്വന്തം ലേഖിക
കൊച്ചി: ലഹരിക്കടിമയാക്കി ദുരുപയോഗം ചെയ്യാന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൊച്ചിയിലെ ഹോട്ടലില്‍ എത്തിച്ചത് കോഴിക്കോട് സ്വദേശിനിയായ അഞ്ജലി വടക്കേപുരയ്ക്കലാണെന്ന് പെണ്‍കുട്ടിയും അമ്മയും പൊലീസില്‍ വെളിപ്പെടുത്തി.

നമ്പർ 18 ഹോട്ടലുടമ റോയി വയലാറ്റില്‍ ലൈംഗികമായി പീഢിപ്പിച്ചെന്നും അഞ്ജലിയും സൈജുവും ഇതിന് കൂട്ടുനിന്നുവെന്ന് പെണ്‍കുട്ടിയും അവരുടെ അമ്മയും ഫോര്‍ട്ടുകൊച്ചി പൊലീസില്‍ പരാതിപ്പെട്ടു.


പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഫോര്‍ട്ടു കൊച്ചി പൊലീസില്‍ പരാതി നല്‍കിയതിന്‍റെ അടിസ്ഥാനത്തിലാണ് അഞ്ജലിക്കെതിരെ പൊലീസ് നീങ്ങിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫോര്‍ട്ട് കൊച്ചിയിലെ നമ്പർ 18 ഹോട്ടലില്‍ തങ്ങള്‍ നേരിടേണ്ടി വന്ന ദുരനുഭവം മജിസ്‌ട്രേറ്റിന് മുന്നില്‍ അഞ്ച് പെണ്‍കുട്ടികളില്‍ ചിലര്‍ മൊഴി നല്‍കിയതോടെയാണ് അഞ്ജലി വടക്കേപുരയ്ക്കല്‍ എന്ന മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്‍സി നടത്തിവരുന്ന യുവതി പിടിയിലായത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ഹോട്ടല്‍ ഉടമ റോയ് വയലാറ്റിനെതിരെ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

നേരത്തെ മിസ് കേരള മോഡലുകളായ അന്‍സി കബീറിന്‍റെയും അഞ്ജന ഷാജന്‍റെയും മരണവുമായും അഞ്ജലിക്ക് ബന്ധമുള്ളതായി പറയുന്നു. അഞ്ജലി ലഹരിക്കടത്തിന് പുറമെ പെണ്‍കുട്ടികളെ കടത്താറും ഉണ്ടെന്ന് പൊലീസ് പറയുന്നു.

ബിസിനസ് മീറ്റിന് എന്ന കാരണം പറഞ്ഞാണ് അഞ്ജലി പെൺകുട്ടികളെ ഹോട്ടലിൽ എത്തിക്കുന്നത്.

രണ്ടരമാസത്തെ മാത്രം പരിചയമാണ് ഈ പെണ്‍കുട്ടിക്ക് അഞ്ജലിയുമായി ഉള്ളത്. ഹോട്ടലില്‍ എത്തി കഴിക്കാന്‍ മദ്യം നല്‍കിയപ്പോള്‍ കഴിച്ചില്ല. ഹോട്ടലില്‍ നിന്നും പുറത്തുകടക്കാന്‍ ശ്രമിച്ചപ്പോള്‍ അവിടെ ഉണ്ടായിരുന്നവരോട് റോയി ലൈംഗിക പെരുമാറ്റം നടത്തുന്നത് കണ്ടതായും പെണ്‍കുട്ടി പറഞ്ഞു. റോയി വന്ന് ഈ പെണ്‍കുട്ടിയെയും ഹോട്ടലില്‍ താമസിപ്പിക്കാന്‍ ശ്രമം നടത്തി. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ കയ്യില്‍ പിടിച്ചുവലിച്ച്‌ മുറിയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചു. ഉറക്കെ കരഞ്ഞ് ജീവനും കൊണ്ട് ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് പെണ്‍കുട്ടി പറയുന്നു.

അഞ്ജലി വടക്കേപുരയ്ക്കലിലെ ഫോര്‍ട്ട് കൊച്ചി പൊലീസ് തെളിവുകളുടെ അടിസ്ഥാനത്തില്‍ പിടികൂടുകയായിരുന്നു.