നഗ്നനായെത്തി രാത്രിയിൽ മോഷണം: പിടികൂടാൻ എത്തുന്ന പൊലീസിനെ വെട്ടിക്കാൻ ശരീരം മുഴുവൻ എണ്ണ തേയ്ക്കും; നഗ്നമോഷ്ടാവ് ഒടുവിൽ പൊലീസ് പിടിയിലായി

നഗ്നനായെത്തി രാത്രിയിൽ മോഷണം: പിടികൂടാൻ എത്തുന്ന പൊലീസിനെ വെട്ടിക്കാൻ ശരീരം മുഴുവൻ എണ്ണ തേയ്ക്കും; നഗ്നമോഷ്ടാവ് ഒടുവിൽ പൊലീസ് പിടിയിലായി

തേർഡ് ഐ ബ്യൂറോ

കോട്ടയം: മോഷണം ലക്ഷ്യമിട്ട് രാത്രികാലങ്ങളിൽ ശരീരത്തിൽ മുഴുവൻ എണ്ണ തേച്ച് പരിപൂർണ നഗ്നനായി ഇറങ്ങുന്ന മോഷ്ടാവിനെ ഒടുവിൽ പൊലീസ് പിടികൂടി. ജ്വല്ലറികളിലും വീടുകളിലും അടക്കം 35 ഓളം മോഷണം നടത്തിയ കേസിലെ പ്രതിയെയാണ് പൊലീസ് ഒടുവിൽ പിടികൂടിയത്.

തക്കല മാങ്കാട് സ്വദേശി എഡ്വിൻജോസ്(29)നെ ഫെബ്രുവരി 1ന് രാത്രി പാറശാല ആശുപത്രിക്ക് സമീപം നടന്ന ബൈക്ക്, അടുത്തദിവസം സമീപത്തെ ബാൽരാജിന്റെ വീട്ടിൽ നിന്ന് നാല് പവൻ സ്വർണാഭരണങ്ങൾ എന്നിവ കവർന്ന കേസിലാണ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ട് വർഷം മുൻപ് ചെറുവാരക്കോണം ലോ കോളജിൽ പഠിക്കുന്ന സമയം പാറശാല, പൊഴിയൂർ, മാരായമൂട്ടം, വെള്ളറട സ്റ്റേഷൻ പരിധിയിൽപെട്ട സ്ഥലങ്ങളിൽ തുടർച്ചയായി രാത്രികളിൽ നഗ്‌നനായെത്തി ഒട്ടേറെ മോഷണങ്ങൾ നടത്തി പൊലീസിന് തലവേദന സ്യഷ്ടിച്ചിരുന്നു.

മാർത്താണ്ഡം ജയശ്രീ ജ്വലറി ഉടമയുടെ വീട്ടിൽ നിന്ന് താക്കോൽ മോഷ്ടിച്ച് ജ്വലറി തുറന്ന് 104 പവൻ, സമീപത്തെ ചിലങ്ക ജ്വല്ലറിയിൽ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ സ്വർണവും കവർന്ന കേസ് അന്വേഷണത്തിനിടെ കഴിഞ്ഞ ഫെബ്രുവരി 18നാണ് മോഷ്ടിച്ച ബൈക്കിൽ വരികയായിരുന്ന എഡ്വിനെ കുഴിത്തൂറയിൽ നിന്ന് തമിഴ്‌നാട് പൊലീസ് പിടികൂടുന്നത്.