
കണ്ണൂർ: നിതിൻ രാജിന്റെ മരണത്തിലേക്ക് നയിച്ചത് ലോണ്‍ ആപ്പ് ഭീഷണിയെന്ന് അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് മാനേജ്മെന്റ്. ജാതി വിവേചന ആരോപണം തെറ്റെന്നും മാനേജ്മെന്റ് എംഡി അദിനാൻ പറയുന്നു.
നിതിൻ ലോണ്‍ എടുത്തത് സഹോദരീ ഭർത്താവിന് വേണ്ടിയാണെന്നും അധ്യാപികയുടെ നമ്പർ റഫറൻസ് നമ്പറില്‍ നിന്ന് മാറ്റാൻ നിതിനോട് ആവശ്യപ്പെട്ടു. അധ്യാപികയുടെ നമ്പർ നല്‍കിയിട്ടില്ലെന്ന് നിതിൻ രാജ് ആവർത്തിച്ചു. ഇതോടെ അധ്യാപിക സൈബർ സെല്ലില്‍ പരാതി നല്‍കാൻ തീരുമാനിച്ചു. ഇതിന് പിന്നാലെയാണ് നിതിൻ രാജ് ജീവനൊടുക്കിയതെന്നും അദിനാൻ പറഞ്ഞു.
കോളേജിന് പുറത്ത് നിതിൻ രാജ് ഉള്‍പ്പെട്ട ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഈ സമയത്തെല്ലാം കോളേജിൻ്റെ ഭാഗത്ത് നിന്ന് പരമാവധി സഹായിച്ചതാണ്. കൗണ്‍സിലിംഗ് നല്‍കുമെന്ന് ഉറപ്പ് നല്‍കി രക്ഷിതാക്കള്‍ നിതിനെ കൂട്ടിക്കൊണ്ടുപോയി. ഇക്കാര്യം കോളേജിലും പോലീസ് സ്റ്റേഷനിലും എഴുതി നല്‍കിയിരുന്നു .
Whatsapp Group 1 | Whatsapp Group 2 |Telegram Group

അധ്യാപികമാർ നിരന്തരം ആവശ്യപ്പെട്ടാണ് നിതിൻ തിരികെ കോളേജില്‍ എത്തിയത്. കോളേജിലെ അധ്യാപകരും ജീവനക്കാരും അടക്കം ഒരാള്‍ക്കെതിരെയും നിതിൻരാജ് പരാതി നല്‍കിയിട്ടില്ല.
പ്രിൻസിപ്പല്‍ ചേംബറില്‍ വച്ച് നിതിനുമായി അധ്യാപകരും പ്രിൻസിപ്പാളും സംസാരിക്കുന്ന കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത് വന്നു. അതേസമയം, കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ നിതിൻ രാജിന്റെ മരണത്തില്‍ പിടിയിലായ ലോണ്‍ ആപ്പ് നടത്തിപ്പുകാരെ പോലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടും. പ്രതികളെ വിശദമായി ചോദ്യം ചെയ്യാനാണ് പോലീസ് നീക്കം. ഇതിനിടെ നിതിൻ രാജിന്റെ മരണത്തില്‍ ഡെന്റല്‍ കോളേജ് മാനേജ്മെന്റിന്റെ വിശദീകരണം ഇന്നുണ്ടാകും.







