Spread the love

വൈക്കം: പുതിയ ബോട്ടുജെട്ടിയുടെ ഫ്‌ളാറ്റ്‌ ഫോമിന്റെ ഇരുവശത്തും അടിഞ്ഞുകൂടിയ ചെളിനീക്കി തുടങ്ങി. ഫ്‌ളാറ്റ്‌ഫോമിന്റെ ഇരുവശത്തും ചെളി അടിഞ്ഞു നികന്നതിനാല്‍ വേലിയിറക്ക സമയത്ത്‌ ബോട്ടുകള്‍ ജെട്ടിയില്‍ ഏറെ പണിപ്പെട്ടാണ്‌ അടുപ്പിക്കുന്നത്‌.

video
play-sharp-fill

ചെളി നീക്കുന്നതിനൊപ്പം ഫ്‌ളാറ്റ്‌ ഫോമിന്റെ മീതെ മേഞ്ഞിരുന്ന തകര്‍ന്ന ഷീറ്റു മാറ്റുകയും തകര്‍ന്ന ടൈലുകള്‍ നീക്കി പുതിയത് വിരിക്കുന്നതിനും ഇറിഗേഷന്‍ അധികൃതര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്‌. വൈക്കത്തെ പഴയ ബോട്ടുജെട്ടി ചരിത്ര സ്‌മാരകമായി അറ്റകുറ്റപണി നടത്തി നവീകരിച്ചതിന്റെ ഭാഗമായാണ്‌ പുതിയ ജെട്ടിയിലെ അറ്റകുറ്റ പണികളും നിര്‍വഹിക്കുന്നത്‌.

വൈക്കം-തവണക്കടവ്‌ ഫെറിയിലെ ബോട്ടുചാലില്‍ മണലും ചെളിയും മരക്കുറ്റികളും അടിഞ്ഞ്‌ ബോട്ടുകള്‍ക്ക്‌ യന്ത്ര തകരാറുണ്ടാകുന്നത്‌ പതിവാകുകയാണ്‌. ബോട്ടുകളുടെ പ്രൊപ്പല്ലര്‍ ഇതിനകം നിരവധി തവണ തകരാറിലായി. കോടികള്‍ വിലമതിക്കുന്ന പുതിയ സോളാര്‍ ബോട്ടുകളാണിപ്പോള്‍ വൈക്കം-തവണക്കടവ്‌ ഫെറിയില്‍ സര്‍വീസ്‌ നടത്തുന്നത്‌.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബോട്ടുകള്‍ മണല്‍ത്തിട്ടയിലും മരക്കുറ്റികളിലും തട്ടി തകരാറിലാകുന്നത്‌ ഒഴിവാക്കാന്‍ ബോട്ട്‌ ചാല്‍ തെളിക്കണമെന്ന്‌ ജലഗതാഗത വകുപ്പ്‌ ആവശ്യപ്പെട്ടതനുസരിച്ച്‌ ഇറിഗേഷന്‍ പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ട്‌. കോടികള്‍ ചെലവുവരുന്ന ഈ പദ്ധതി സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന്‌ ഇറിഗേഷന്‍ അസിസ്‌റ്റന്റ്‌ എക്‌സിക്യൂട്ടീവ്‌ എഞ്ചിനീയര്‍ രാജലക്ഷ്‌മി പറഞ്ഞു.