
കോട്ടയം: പരിപ്പ് അഞ്ചീശ്വര ക്ഷേത്ര സന്നിധിയിൽ “ഗംഗാതരംഗം”` കലാവിരുന്ന് നാളെ രാത്രി 9.30 – ന് നടക്കും.
മേജർ പരിപ്പ് ശ്രീ മഹാദേവ ക്ഷേത്രത്തിലെ ആറാം ഉത്സവദിനത്തോടനുബന്ധിച്ചാണ് പരിപാടി.
കേരളത്തിനകത്തും പുറത്തും നിരവധി വേദികളിൽ വയലിനിലൂടെ മായാജാലം തീർത്ത് ലക്ഷക്കണക്കിന് സംഗീതാസ്വാദകരുടെ മനസ്സ് കീഴടക്കിയ മലപ്പുറം
സ്വദേശിയായ ബാലപ്രതിഭ കുമാരി ഗംഗാ ശശിധരൻ “ഗംഗാതരംഗം” എന്ന സംഗീതപരിപാടിയുമായി കോട്ടയത്തിന്റെ പടിഞ്ഞാറൻ മേഖലയിൽ ആദ്യമായി എത്തുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വൈവിധ്യമാർന്ന സംഗീത നിശയിലൂടെ ഭക്തജനങ്ങൾക്കും സംഗീതാസ്വാദകർക്കും മനസിന് കുളിർമയേകുന്ന ഈ പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.



