
തിരുവഞ്ചൂര്‍: ഏറ്റുമാനൂര്‍ – മണര്‍കാട് ബൈപാസില്‍ പൂവത്തുമൂട് പാലത്തിനു സമീപം വഴിയോര കച്ചവടം തകൃതിയായതോടെ ഗതാഗതക്കുരുക്ക്.
കാല്‍നട യാത്രകാര്‍ക്ക് നടന്നു പോകാന്‍ വയ്യാത്ത വിധം റോഡിലേക്ക് ഇറക്കിയാണ് കച്ചവടം.
മീന്‍ വ്യാപാരികള്‍ അവിടെ തന്നെ മീന്‍ വെട്ടി കൊടുക്കുന്നതും അതിന്റെ മാലിന്യങ്ങള്‍ റോഡിന്റെ
വശങ്ങളിലും അടുത്തുള്ള സ്വകാര്യ ഭൂമികളിലും തള്ളുന്നതു മൂലം ദുര്‍ഗന്ധവും തെരുവ് നായയുടെ ശല്യവും വര്‍ധിക്കുന്നതായി പരാതിയുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവിടെ വാഹനങ്ങള്‍ നിര്‍ത്തുന്നതു മൂലം ഗതാഗത തടസവും പതിവാകുന്നു. ഇതിന് എതിരെ അയര്‍ക്കുന്നം പഞ്ചായത്ത് പൊതുമരാമത്ത് ഓഫീസില്‍ കത്തു കൊടുത്തിട്ടും നാളിതുവരെ നടപടി ഉണ്ടായിട്ടില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.







