play-sharp-fill
എങ്ങനെയാണ് ചൂടും തണുപ്പുമെല്ലാം നമ്മുടെ നാഡീവ്യൂഹത്തിന് മനസ്സിലാക്കാനാകുക?  വൈദ്യശാസ്ത്ര നൊബേൽ അമേരിക്കൻ ശാസ്ത്രജ്ഞരായ  ഡേവിഡ് ജൂലിയസിനും ആർഡെം പാറ്റപ്യുടിയാനും

എങ്ങനെയാണ് ചൂടും തണുപ്പുമെല്ലാം നമ്മുടെ നാഡീവ്യൂഹത്തിന് മനസ്സിലാക്കാനാകുക? വൈദ്യശാസ്ത്ര നൊബേൽ അമേരിക്കൻ ശാസ്ത്രജ്ഞരായ ഡേവിഡ് ജൂലിയസിനും ആർഡെം പാറ്റപ്യുടിയാനും

സ്വന്തം ലേഖകൻ

സ്റ്റോക്കോം: 2021 ലെ വൈദ്യശാസ്ത്ര നൊബേൽ രണ്ടുപേർ പങ്കിട്ടു. ചൂടും സ്പർശവും തിരിച്ചറിയാൻ സഹായിക്കുന്ന സ്വീകരണികൾ (receptors) കണ്ടെത്തിയതിനാണ് ഡേവിഡ് ജൂലിയസ്, ആർഡെം പാറ്റപ്യുടിയാൻ എന്നിവർക്ക് നൊബേൽ പുരസ്കാരം ലഭിച്ചത്. ഇരുവരും അമേരിക്കൻ ശാസ്ത്രജ്ഞരാണ്‌.

ചൂടും, തണുപ്പും, സ്പർശനവും തിരിച്ചറിയാനുള്ള കഴിവിന്റെ സഹായത്തോടെയാണ് ചുറ്റുമുള്ള ലോകത്തെയും ജീവിതത്തെയും നാം മനസിലാക്കുന്നത്. ദൈനംദിന ജീവിതത്തിൽ ഇതിനെയെല്ലാം നാം നിസ്സാരമായാണ് കാണുന്നത്. എന്നാൽ എങ്ങനെയാണ് ചൂടും തണുപ്പുമെല്ലാം നമ്മുടെ നാഡീവ്യൂഹത്തിന് മനസ്സിലാക്കാനാകുക? ഈ കണ്ടെത്തലിനാണ് ഈ വർഷത്തെ നോബേൽ പുരസ്കാരമെന്ന് സമിതി അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നൊബേൽ സമിതിയുടെ സെക്രട്ടറി ജനറൽ തോമസ് പേൾമാനാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.

താപ ഉത്തേജകങ്ങളും പ്രകൃതിദത്ത ഉൽ‌പ്പന്നങ്ങളും കണ്ടെത്തുന്നതിന് അടിസ്ഥാനമായ തന്മാത്രാ സംവിധാനങ്ങളെക്കുറിച്ചുള്ള ഡേവിഡ് ജൂലിയസിന്റെ പ്രവർത്തനങ്ങൾ പ്രശസ്തമാണ്. സാൻ ഫ്രാൻസിസ്കോയിലെ കാലിഫോർണിയ സർവകലാശാലയിൽ പ്രൊഫസറായ അദ്ദേഹം 2010 ലെ ലൈഫ് സയൻസ്, മെഡിസിൻ ഷാ സമ്മാനം നേടി.