സ്ഥാനാർഥിയുടെ തിരഞ്ഞെടുപ്പ് റാലിക്കിടെ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി കുഴഞ്ഞുവീണു
സ്വന്തം ലേഖകൻ
മുംബൈ: മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് റാലിക്കിടെ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി കുഴഞ്ഞുവീണു. യവത്മാളിലെ എൻഡിഎ സ്ഥാനാർഥി രാജശ്രീ പാട്ടീലിനു വേണ്ടി പ്രചാരണം നടത്തുന്നതിനിടയിലാണ് അദ്ദേഹം കുഴഞ്ഞുവീണത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ വിഭാഗം നയിക്കുന്ന ശിവസേന അംഗമാണു രാജശ്രീ.
തിരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്ത് ജനങ്ങളെ അഭിസംബോധന ചെയ്യുന്നതിനിടയിലാണു ഗഡ്കരി കുഴഞ്ഞുവീണത്. സ്റ്റേജിലുണ്ടായ പ്രവർത്തകർ വേഗത്തിൽ അദ്ദേഹത്തെ താങ്ങിയെടുക്കുകയും അടിയന്തര ചികിത്സ ലഭ്യമാക്കുകയും ചെയ്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ ജനവിധി തേടിയ മണ്ഡലമായ നാഗ്പുരിലെ ബിജെപി സ്ഥാനാർഥിയാണ് ഗഡ്കരി.
Third Eye News Live
0