അമ്മാന്‍ ദേവി ശരീരത്തില്‍ പ്രവേശിച്ചു; താന്‍ ഇന്ത്യയില്‍ കാലുകുത്തിയാല്‍ രാജ്യത്തെ കോവിഡ് വ്യാപനം അവസാനിക്കും; പീഡനം അടക്കമുള്ള ഒട്ടേറെ ക്രമിനല്‍ കേസുകളില്‍ രാജ്യവും ഇന്റര്‍പോളും അന്വേഷിക്കുന്ന കുറ്റവാളി; ഇന്ത്യക്കാര്‍ കൈലാസ ദ്വീപിലേക്ക് വരുന്നത് വിലക്കിയ ആള്‍ദൈവം നിത്യാനന്ദ വിവാദ പ്രഖ്യാപനവുമായി വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിക്കുമ്പോള്‍

അമ്മാന്‍ ദേവി ശരീരത്തില്‍ പ്രവേശിച്ചു; താന്‍ ഇന്ത്യയില്‍ കാലുകുത്തിയാല്‍ രാജ്യത്തെ കോവിഡ് വ്യാപനം അവസാനിക്കും; പീഡനം അടക്കമുള്ള ഒട്ടേറെ ക്രമിനല്‍ കേസുകളില്‍ രാജ്യവും ഇന്റര്‍പോളും അന്വേഷിക്കുന്ന കുറ്റവാളി; ഇന്ത്യക്കാര്‍ കൈലാസ ദ്വീപിലേക്ക് വരുന്നത് വിലക്കിയ ആള്‍ദൈവം നിത്യാനന്ദ വിവാദ പ്രഖ്യാപനവുമായി വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിക്കുമ്പോള്‍

Spread the love

സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: താന്‍ ഇന്ത്യയില്‍ കാലു കുത്തിയാല്‍ രാജ്യത്തെ കോവിഡ് വ്യാപനം അവസാനിക്കുമെന്ന പ്രസ്താവനയുമായി വിവാദ ആള്‍ദൈവം സ്വാമി നിത്യാനന്ദ. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് പുറത്തിറക്കിയ വിഡിയോയില്‍ ഇന്ത്യയിലെ കോവിഡ് പ്രതിസന്ധി എന്നു തീരുമെന്ന ഒരു ശിഷ്യന്റെ ചോദ്യത്തിനാണ് നിത്യാനന്ദ മറുപടി നല്‍കിയത്.

അമ്മാന്‍ ദേവി തന്റെ ശരീരത്തില്‍ പ്രവേശിച്ചെന്നും താന്‍ താന്‍ ഇന്ത്യയില്‍ കാലുകുത്തിയാല്‍ ഇന്ത്യ കോവിഡ് മുക്തമാവുമെന്നുമാണ് നിത്യാനന്ദ വീഡിയോയില്‍ പറയുന്നത്. ഇന്ത്യയില്‍ കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷമായി തുടരുന്നതിനിടെയാണ് നിത്യാനന്ദ പുതിയ വിഡിയോയുമായി രംഗത്തെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൈലാസ’ എന്ന പേരില്‍ മധ്യ ലാറ്റിനമേരിക്കയിലെ ഇക്വഡോറിനു സമീപത്തുള്ള സ്വകാര്യദ്വീപ് വാങ്ങി സ്വന്തം രാജ്യമായി പ്രഖ്യാപിക്കുകയായിരുന്നു നിത്യാനന്ദ. നേരത്തെ ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തില്‍ ഇന്ത്യക്കാര്‍ കൈലാസ ദ്വീപിലേക്ക് വരുന്നത് നിത്യാനന്ദ വിലക്കിയിരുന്നു.

ആരോഗ്യം, വിദ്യാഭ്യാസം, വാണിജ്യം, ഇന്‍ഫര്‍മേഷന്‍ ബ്രോഡ്കാസ്റ്റിങ് തുടങ്ങിയ വകുപ്പുകളുമായി സമ്പൂര്‍ണ ഭരണമുള്ള രാജ്യമായാണ് കൈലാസത്തെ നിത്യാനന്ദ വിശേഷിപ്പിക്കുന്നത്. കൈലാസത്തിനു സ്വന്തമായി പാസ്പോര്‍ട്ടും പതാകയും ദേശീയ ചിഹ്നവുമെല്ലാമുണ്ട്.

ഓഗസ്റ്റില്‍ നിത്യാനന്ദ പുതിയ സെന്‍ട്രല്‍ ബാങ്കും ‘കൈലാഷിയന്‍ ഡോളര്‍’ എന്ന പേരില്‍ പുതിയ കറന്‍സിയും പുറത്തിറക്കിയിരുന്നു. ഇതോടൊപ്പം 300 പേജുള്ള സാമ്പത്തിക നയം തയാറാക്കിയതായും ബാങ്ക് പ്രവര്‍ത്തനത്തിനായി മറ്റൊരു രാജ്യവുമായി ധാരണാപത്രം ഒപ്പിട്ടതായും നിത്യാനന്ദ അവകാശപ്പെട്ടിരുന്നു. പീഡനം അടക്കമുള്ള ഒട്ടേറെ ക്രമിനല്‍ കേസുകളില്‍ രാജ്യവും ഇന്റര്‍പോളും അന്വേഷിക്കുന്ന കുറ്റവാളിയാണ് നിത്യാനന്ദ.

ഇന്ത്യക്ക് പുറമെ, ബ്രസീല്‍, യൂറോപ്യന്‍ യൂണിയന്‍, മലേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കും ദ്വീപില്‍ വിലക്കുണ്ട്. 2000 ലാണ് നിത്യാനന്ദ ആശ്രമം തുടങ്ങുന്നത്. ആരോഗ്യ രംഗം, വിദ്യാഭ്യാസ രംഗം, ബ്രോഡ്കാസ്റ്റിങ് തുടങ്ങിയ വകുപ്പുകളുമായി സമ്ബൂര്‍ണ ഭരണവ്യവസ്ഥയുള്ള രാജ്യമായാണ് കൈലാസത്തെ നിത്യാനന്ദ വിശേഷിപ്പിച്ചത്. സ്വന്തമായ പതാകയും ദേശീയ ചിഹ്നവും നിത്യാനന്ദയുടെ കൈലാസത്തിനുണ്ട്.

 

Tags :