അമ്മാന്‍ ദേവി ശരീരത്തില്‍ പ്രവേശിച്ചു; താന്‍ ഇന്ത്യയില്‍ കാലുകുത്തിയാല്‍ രാജ്യത്തെ കോവിഡ് വ്യാപനം അവസാനിക്കും; പീഡനം അടക്കമുള്ള ഒട്ടേറെ ക്രമിനല്‍ കേസുകളില്‍ രാജ്യവും ഇന്റര്‍പോളും അന്വേഷിക്കുന്ന കുറ്റവാളി; ഇന്ത്യക്കാര്‍ കൈലാസ ദ്വീപിലേക്ക് വരുന്നത് വിലക്കിയ ആള്‍ദൈവം നിത്യാനന്ദ വിവാദ പ്രഖ്യാപനവുമായി വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിക്കുമ്പോള്‍

സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: താന്‍ ഇന്ത്യയില്‍ കാലു കുത്തിയാല്‍ രാജ്യത്തെ കോവിഡ് വ്യാപനം അവസാനിക്കുമെന്ന പ്രസ്താവനയുമായി വിവാദ ആള്‍ദൈവം സ്വാമി നിത്യാനന്ദ. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് പുറത്തിറക്കിയ വിഡിയോയില്‍ ഇന്ത്യയിലെ കോവിഡ് പ്രതിസന്ധി എന്നു തീരുമെന്ന ഒരു ശിഷ്യന്റെ ചോദ്യത്തിനാണ് നിത്യാനന്ദ മറുപടി നല്‍കിയത്. അമ്മാന്‍ ദേവി തന്റെ ശരീരത്തില്‍ പ്രവേശിച്ചെന്നും താന്‍ താന്‍ ഇന്ത്യയില്‍ കാലുകുത്തിയാല്‍ ഇന്ത്യ കോവിഡ് മുക്തമാവുമെന്നുമാണ് നിത്യാനന്ദ വീഡിയോയില്‍ പറയുന്നത്. ഇന്ത്യയില്‍ കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷമായി തുടരുന്നതിനിടെയാണ് നിത്യാനന്ദ പുതിയ വിഡിയോയുമായി രംഗത്തെത്തിയത്. കൈലാസ’ എന്ന പേരില്‍ […]