Spread the love

കൊച്ചി: ദന്തല്‍ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ ആത്മഹത്യയില്‍ ഡോക്ടർ റാമിനെതിരെ പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്ന് ഹൈക്കോടതി.

video
play-sharp-fill

ക്രൂരമായ രീതിയില്‍ നിതിൻ രാജിനെ അപമാനിക്കാൻ ശ്രമിച്ചുവെന്ന് സഹപാഠികള്‍ മൊഴി നല്‍കിയിട്ടുണ്ടെന്നും അധ്യാപകനില്‍ നിന്ന് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത പ്രവർത്തിയാണിതെന്നും കോടതി ചൂണ്ടിക്കാട്ടി. നിതിൻ രാജിന്റെ ആത്മഹത്യക്ക് അധ്യാപകന്റെ മോശം വാക്കുകള്‍ കാരണമായിട്ടുണ്ടെന്നും കോടതി പറഞ്ഞു.

ഡോ. റാമിൻ്റെ മുൻകൂർ ജാമ്യം തള്ളിയ വിധിപ്രസ്താവത്തിലാണ് കോടതിയുടെ നിരീക്ഷണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, കേസില്‍ മാധ്യമങ്ങളേയും കോടതി പ്രശംസിച്ചു. മാധ്യമങ്ങള്‍ ജനാധിപത്യത്തിന്റെ നാലാം തൂണ്‍ ആണെന്നും നിയമവിരുദ്ധമായ കാര്യങ്ങള്‍ എതിർക്കാൻ മാധ്യമങ്ങള്‍ എപ്പോഴും ശ്രമിക്കുന്നുവെന്നും കോടതി പ്രശംസിച്ചു.

ഒരു ജഡ്ജിയും മാധ്യമങ്ങളാല്‍ സ്വാധീനിക്കപ്പെടാറില്ല. മാധ്യമങ്ങളുടെ അവകാശങ്ങള്‍ റദ്ദ് ചെയ്യപ്പെടുന്നത് പൊതുജനതാല്‍പര്യത്തിനെതിരാണെന്നും കോടതി പറഞ്ഞു. മാധ്യമവേട്ടയുടെ ഇരയാണ് താനെന്ന് റാം കോടതിയില്‍ പറഞ്ഞിരുന്നു.