Spread the love

മറവൻതുരുത്ത്: മറവൻതുരുത്ത് കടൂക്കര
പുഷ്പാലയത്തിൽ അർജുൻ പുഷ്കറിൻ്റേയും ശീതളിൻ്റേയും പുത്രനും വെള്ളൂർ ഭാവൻസ് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയുമായ അഭിമന്യു അർജുൻ ആംഗലേയ ഭാഷയിൽ രചിച്ച ഇമ്മോർട്ടലൈസേഷൻ എ ഫാൻ്റസി ഒഡീസി എന്ന പുസ്തകത്തിൻ്റെ പ്രകാശനം നടത്തി. ചെമ്പിൽ നടന്ന യോഗത്തിൽ സംഗീത സംവിധായകൻ ബിജിലാൽ പുസ്തക പ്രകാശനം നടത്തി.

video
play-sharp-fill

ലോകത്തെ നശിപ്പിക്കാൻ ശ്രമിക്കുന്ന ഛിദ്രശക്തികൾക്കെതിരെ നാലുകൂട്ടുകാരുടെ നേതൃത്വത്തിൽ അമാനുഷിക ശക്തിയുള്ള ഒരുപറ്റം പേരുടെ പോരാട്ടത്തിൻ്റെ കഥയാണ് അഭിമന്യു പുസ്തകത്തിൽ അനാവരണം ചെയ്യുന്നത്.

ചെമ്പിൽ നടന്ന യോഗത്തിൽ
മറവൻതുരുത്ത് പഞ്ചായത്തു പ്രസിഡൻ്റ് ആരതി വിനയൻ അധ്യക്ഷത വഹിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പഞ്ചായത്തംഗങ്ങളായ ആർ.അനീഷ്, ബിന്ദുപ്രദീപ്,
ബവൻസ് സ്‌കൂൾ പ്രിൻസിപ്പാൾ എ.ശ്രീദേവി, ഹരിചാരുത, ഗിരീഷ് പരുത്തിമഠം ,
രമാദേവി. അഭിമന്യുഅർജുൻ. അർജുൻപുഷ്കർ, എന്നിവർ പ്രസംഗിച്ചു.