നിർഭയക്ക് ഇന്ന് ഏഴാണ്ട് ; പ്രതികളുടെ വധശിക്ഷയ്ക്കായി രാജ്യം ഇന്നും കാത്തിരിക്കുന്നു

നിർഭയക്ക് ഇന്ന് ഏഴാണ്ട് ; പ്രതികളുടെ വധശിക്ഷയ്ക്കായി രാജ്യം ഇന്നും കാത്തിരിക്കുന്നു

 

സ്വന്തം ലേഖിക

ദില്ലി : തലസ്ഥാനത്ത് കൂട്ടബലാത്സംഗത്തിനിരയായ നിർഭയ മരിച്ചിട്ട് ഇന്ന് ഏഴ് വർഷം.കേസിലെ കുറ്റവാളികളായ നാലു പേരുടെ വധശിക്ഷക്കായി രാജ്യം കാത്തിരിക്കുകയാണ്.

2012 ഡിസംബർ 16 ന് രാത്രിയിലാരുന്നു ആറ് പേർ ചേർന്ന് നിർഭയ എന്ന 23 കാരിയെ മൃഗീയമായി പീഡിപ്പിച്ചത്. തുടർന്ന് പതിനാല് ദിവസത്തെ ജീവിതത്തിന് വേണ്ടിയുള്ള പോരാട്ടത്തിനൊടുവിൽ ഡിസംബർ 29 ന് രാത്രിയിൽ അവൾ മരണത്തിന് കീഴടങ്ങുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സൗത്ത് ദില്ലിയിലെ മുനീകർ ബസ് സ്‌റ്റോപ്പിൽ നിന്നായിരുന്നു ജീവിതം തകർത്തെറിഞ്ഞ ആ യാത്രയുടെ തുടക്കം.സാകേത് സെലക്ട് സിറ്റി വാക്ക് തിയേറ്ററിൽ നിന്ന് സിനിമ കണ്ടിറങ്ങിയ ഫിസിയോതെറാപ്പി വിദ്യാർത്ഥിനിയായിരുന്ന നിർഭയ ഇവിടെവച്ചായിരുന്നു തന്റെ സുഹൃത്തിനോടൊപ്പം ബസിൽ കയറിയത്.

മുനീർക്കയിൽ നിന്നും ദ്വാരകയിലേക്ക് പോകുകയായിരുന്ന വൈറ്റ് ലൈൻ ബസ്സിലാണ് ഇരുവരും കയറിയത്.മറ്റു യാത്രക്കാരില്ലായിരുന്ന ബസിൽ ജീവനക്കാരായ ആറംഗ സംഘം നിർഭയെ ക്രൂരമായി പീഡിപ്പിച്ച ശേഷം ബസിൽ നിന്നും പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു.സുഹൃത്തിനെ ഇരുമ്പു ദണ്ഡുകൊണ്ട് മർദ്ദിച്ച് അവശനാക്കിയ ശേഷമാണ് അവർ നിർഭയെ ബലാത്സംഗത്തിനിരയാക്കിയത്.ഏകദേശം 11 മണിയോടെ അർധനഗ്നാവസ്ഥയിൽ ഇരുവരേയും റോഡിലേക്ക് വലിച്ചെറിഞ്ഞു.

Tags :