വേളൂരിൽ വീടിനുള്ളിൽ ഗ്യാസ്‌കുറ്റിയുടെ മുകളിൽ പത്തിവിടർത്തി മൂർഖൻ..! മൂർഖനെ പിടികൂടാൻ വാവ സുരേഷ് കോട്ടയത്ത്; സുരേഷിനെ കാണാൻ ആളുകൾ തടിച്ചു കൂടി

വേളൂരിൽ വീടിനുള്ളിൽ ഗ്യാസ്‌കുറ്റിയുടെ മുകളിൽ പത്തിവിടർത്തി മൂർഖൻ..! മൂർഖനെ പിടികൂടാൻ വാവ സുരേഷ് കോട്ടയത്ത്; സുരേഷിനെ കാണാൻ ആളുകൾ തടിച്ചു കൂടി

സ്വന്തം ലേഖകൻ

കോട്ടയം: വേളൂരിൽ വീടിനുള്ളിൽ ആടുക്കളയിൽ ഗ്യസ് കുറ്റിയുടെ പുറത്ത് മൂർഖൻ പാമ്പ്. പാമ്പിനെ പിടികൂടാൻ പ്രശസ്ത പാമ്പ് പിടുത്തക്കാരൻ വാവ സുരേഷ് കോട്ടയത്ത് എത്തി.
വേളൂർ കാരിക്കുഴി ലിസിയുടെ വീട്ടിലാണ് മൂർഖൻ പാമ്പ് രാവിലെ കയറിയത്.

പാമ്പിനെ കണ്ടെത്തിയതോടെ വീട്ടുകാർ വിവരം വാവ സുരേഷിനെ അറിയിക്കുകയായിരുന്നു. കോട്ടയത്ത് ഒരു സ്വകാര്യ ചടങ്ങിന് എത്തിയ വാവ, പാമ്പിനെ പിടികൂടുന്നതിനായി വേളൂരിൽ എത്തുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വേളൂർ തെക്കേക്കര ശ്രീധർമ്മ ശാസതാ ക്ഷേത്രത്തിനു സമീപത്തെ വീട്ടിലാണ് രാവിലെ പാമ്പിനെ കണ്ടെത്തിയത്. രാവിലെ ഒൻപത് മണിയോടെയാണ് വീടിന്റെ അടുക്കളയിൽ പാമ്പിനെ കണ്ടെത്തിയത്. പാമ്പ് ഗ്യാസ കുറ്റിയിൽ പത്തി വിടർത്തി മൂർഖൻ ഇരിക്കുകയായിരുന്നു. ഇതോടെ ലിസി നിലവിളിച്ചുകൊണ്ട് വീടിനുള്ളിൽ നിന്നും പുറത്തേയ്ക്ക് ഇറങ്ങിയോടി.

ഇതോടെ വിവരം അറിഞ്ഞ് നാട്ടുകാരും പ്രദേശത്ത തടിച്ചു കൂടി. ഇതിനിടെയാണ് വാവാ സുരേഷ് കോട്ടയത്ത് എത്തിയതായി വിവരം ലഭി്ച്ചത്. തുടർന്ന് ഇവർ വിവരം വാവ സുരേഷിനെ അറിയിക്കുകയായിരുന്നു. ഇതോടെ സ്ഥലത്ത് എത്തിയ വാവ സുരേഷ് പാമ്പിനെ പിടിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.

എന്നാൽ, അരമണിക്കൂറോളം തിരച്ചിൽ നടത്തിയെങ്കിലും പാമ്പിനെ കണ്ടെത്താൻ സാധിച്ചില്ല. ഇതേ തുടർന്ന് 12.45 ഓടെ തിരച്ചിൽ അവസാനിപ്പിച്ച് വാവ സുരേഷ് മടങ്ങി. പാമ്പ് വീടിനുള്ളിൽ നിന്നും രക്ഷപെട്ടതായി അറിയിച്ചാണ് സുരേഷ് മടങ്ങിയത്.