നിപ ബാധിച്ച് മരിച്ച കുട്ടിയുമായി സമ്പർക്കം ഉള്ളവരുടെ എണ്ണം 251 ആയി; 32പേർ ഹൈറിസ്ക് പട്ടികയിൽ; വവ്വാലുകളുകളുടെ സ്രവ പരിശോധനയും നടത്തേണ്ടി വരുമെന്ന് വിദഗ്ധസംഘം
സ്വന്തം ലേഖകൻ
കോഴിക്കോട് : നിപ ബാധിച്ച് മരിച്ച കുട്ടിയുമായി സമ്പർക്കം ഉള്ളവരുടെ എണ്ണം 251 ആയി. ഇന്ന് ജില്ല കലക്ടർ ഇറക്കിയ സർക്കുലറിലാണ് സമ്പർക്ക സംഖ്യ ഉയർന്നതായി രേഖപ്പെടുത്തിയത്.
മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ മരിച്ച കുട്ടിയുടെ വീടിന്റെ പരിസരത്ത് പരിശോധന തുടരുകയാണ്.
കോഴിക്കോട് മൂന്നാം ഘട്ട നിപ ബാധിച്ച് മരണപ്പെട്ട കുട്ടിയുമായി സമ്പർക്കം കഴിഞ്ഞ ദിവസം 188 ആയിരുന്നു.
ഹൈ റിസ്ക്ക് 20ഉം. ഇന്ന് ജില്ലാ കലക്ടർ ഇറക്കിയ സർക്കുലറിൽ സമ്പർക്ക സഖ്യ 251 ആയി ഉയർന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഹൈ റിസ്ക്ക് 32 ആയി. 8 പേരുടെ സാമ്പിളുകൾ പരിശോധനക്കായി അയച്ചിട്ടുണ്ട്. 32 പേരും കോഴിക്കോട് മെഡിക്കൽ കോളേജിൽ സജ്ജമാക്കിയ നിപ്പ വാർഡിലാണ് ഉള്ളത്.
കുട്ടിയുമായി പോയ ആശുപത്രികളിലെ ആരോഗ്യ പ്രവർത്തകരാണ് സമ്പർക്ക പട്ടികയിൽ ഭൂരിഭാഗവും. പനി ലക്ഷണമുള്ള 8 പേരുടെ സാമ്പിളുകളാണ് പരിശോധനക്കായി അയച്ചിട്ടുള്ളത്.
പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രഞ്ജർ ഉപകരണങ്ങളുമായി എത്തിയ ശേഷം സ്രവ പരിശോധന ശേഷം കോഴിക്കോട് തന്നെ നടത്താനാകുമെന്ന് കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി പറഞ്ഞിരുന്നു.
മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ.കെ.കെ ബേബിയുടെ നേതൃത്വത്തിൽ മരിച്ച കുട്ടിയുടെ വീടിന്റെ പരിസരത്തു നിന്നും മൃഗങ്ങളുടെ രക്ത സാമ്പിളുകൾ എടുത്തു. വവ്വാലുകളുകളുടെ സ്രവ പരിശോധനയും നടത്തേണ്ടി വരുമെന്ന് ഡോ.കെ.കെ ബേബി പറഞ്ഞു.