play-sharp-fill
കാറിൽ MDMA കടത്താൻ ശ്രമിച്ച നിലമ്പൂർ സ്വദേശികൾ അറസ്റ്റിൽ : Mdma അളക്കുന്ന ഇലക്ട്രോണിക് ത്രാസ് പിടിച്ചെടുത്തു

കാറിൽ MDMA കടത്താൻ ശ്രമിച്ച നിലമ്പൂർ സ്വദേശികൾ അറസ്റ്റിൽ : Mdma അളക്കുന്ന ഇലക്ട്രോണിക് ത്രാസ് പിടിച്ചെടുത്തു

നിലമ്പൂർ: കാറിൽ MDMA കടത്താൻ ശ്രമിച്ച 2 യുവാക്കൾ അറസ്റ്റിൽ. നിലമ്പൂർ വഴിക്കടവ് സ്വദേശികളായ ഉവൈസ്, റഹീസ് എന്നിവരാണ് നിലമ്പൂർ പോലീസ് പിടികൂടിയത്. വിപണിയിൽ 1 ലക്ഷം രൂപ വിലമതിക്കുന്ന MDMA വില്പനയ്ക്കായി കാറിൽ കടത്താനായിരുന്നു നീക്കം. പ്രതികളുടെ പക്കൽ നിന്നും 12.55 ഗ്രാം എം ടി എം എ കണ്ടെടുത്തു.

പ്രേത്യേക കാരിയർമാർ മുഖേനെ ജില്ലയുടെ വിവിധ ഭാഗത്തേയ്ക്ക് സിന്തൻറ്റിക് മയക്കുമരുന്ന് ഇനത്തിൽപെട്ട Mdma കണ്ടതുനുണ്ടെന്നു സംഘങ്ങളെക്കുറിച്ചും ഏജന്റ്മാരെ കുറിച്ചും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടിക്കാനായത്. ഈ സംഘം യുവാകളെ ലക്‌ഷ്യം വെച്ചാണ് പ്രവർത്തിക്കുന്നതും.

ഇന്ന് രാവിലെ 10 മണിയോടെ നിലമ്പൂർ കോടതി പടിയിലെ സ്വകാര്യ ലോഡ്ജിലേക്ക് പോകുന്ന വഴിയിലാണ് പ്രതികൾ വലയിലായത്. Mdma അളക്കുന്നതിനുള്ള ഇലക്ട്രോണിക് ത്രാസും കണ്ടെടുത്തു. ഇവരുടെ പേരിലുള്ള കാർ കോടതിയിൽ ഹാജരാകാൻ നിർദേശം ലഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രവാസികളായ ഇരുവരും അടുത്തിടെയാണ് നാട്ടിൽ എത്തിയത്. അതിനു ശേഷമാണ് മയക്കുമരുന്ന് ബിസ്സിനസ്സിലേക്ക് വഴി തിരിഞ്ഞത്തും.