play-sharp-fill
നിലമ്പൂരിലേക്കുള്ള യാത്രകൾ മാറ്റിവയ്ക്കാൻ കർശന നിർദേശം ; അതിർത്തി ചെക്ക് പോസ്റ്റുകൾ അടച്ചു

നിലമ്പൂരിലേക്കുള്ള യാത്രകൾ മാറ്റിവയ്ക്കാൻ കർശന നിർദേശം ; അതിർത്തി ചെക്ക് പോസ്റ്റുകൾ അടച്ചു

സ്വന്തം ലേഖിക

നിലമ്പൂർ: കനത്ത മഴയെത്തുടർന്ന് വെള്ളത്തിലായ നിലമ്പൂരിലേക്കുള്ള യാത്ര എല്ലാവരും മാറ്റി വയ്ക്കണമെന്ന് സി ഐ സുനിൽ പുളിക്കൽ അറിയിച്ചു. ടൗണിലും പരിസരങ്ങളിലും ജലനിരപ്പ് ഉയരുകയാണ്. കരുളായിയിൽ ഉരുൾപൊട്ടിയതും വെള്ളം ഉയരാൻ കാരണമായി. റോഡുകൾ പലതും ഗതാഗതയോഗ്യമല്ലാതായിട്ടുണ്ട്. രക്ഷാപ്രവർത്തനം കാണാനും ആളുകൾ തടിച്ചുകൂടരുതെന്ന് പൊലീസ് അറിയിച്ചു.

ചാലിയാറും, കരിമ്പുഴയും, പുന്നപുഴയും കെഎൻജി റോഡിലേക്ക് കയറി ഒഴുകുകയാണ്. ഗൂഡല്ലൂർ നിലമ്ബൂർ റോഡിൽ ഗതാഗതം പൂർണ്ണമായി നിലച്ചു. ആളുകളോടെ ടൗണുകളിലേക്ക് എത്തരുന്നതെന്ന് പൊലീസ് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. കെട്ടിടങ്ങളിൽ കുടുങ്ങി കിടക്കുന്നവരെ, മലപ്പുറം പെരിന്തൽമണ്ണ ഫയർഫോഴ്സ് യൂണിറ്റുകളുടെ ഡിങ്കികളിൽ ഫയർ ഫോഴ്‌സും, ഇആർഎഫും ചേർന്ന് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചുങ്കത്തറ പൂച്ചക്കുത്ത് 18 വീടുകളിൽ വെള്ളം കയറി. ചുങ്കത്തറ ഗവ: എൽ പി സ്‌ക്കൂളിൽ ദുരിതാശ്വാസ ക്യാമ്ബ് തുറന്നു. ചുങ്കത്തറ കാലിക്കടവിൽ ഒമ്ബത് വീടുകൾ വെള്ളത്തിൽ മുങ്ങി. ഇവിടെ രക്ഷാ പ്രവർത്തനം തുടരുകയാണ്. വഴിക്കടവ് വനാന്തർഭാഗത്തെ പുഞ്ചകൊല്ലി, അളക്കൽ ആദിവാസി കോളനിയിൽ രക്ഷാപ്രവർത്തകർക്ക് തടസ്സമായി കോരൻ പുഴ കരകവിഞ്ഞ് ഒഴുകുകയാണ്. വന പാതയിൽ വൻ ഗർത്തം രൂപം കൊണ്ടു. നാടുകാണി ചുരം അന്തർ സംസ്ഥാന പാതയിൽ മണ്ണിടിച്ചിലിനെത്തുടർന്ന് ഇരു സംസ്ഥാന അതിർത്തി ചെക്ക് പോസ്റ്റുകളും അടച്ചു.

ഒരു നില കെട്ടിടങ്ങൾ ഭൂരിഭാഗവും വെള്ളത്തിൽ മുങ്ങിയ അവസ്ഥയിലാണ്. ഇന്നലെ രാത്രി വരെ സാധാരണസ്ഥിതിയിൽ ആയിരുന്നു നിലമ്ബൂർ. എന്നാൽ മണിക്കൂറുകൾ കൊണ്ടാണ് നിലമ്ബൂർ വെള്ളത്തിൽ മുങ്ങിയത്. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ഉരുൾപൊട്ടലിൽ ഉണ്ടായ മലവെള്ള പാച്ചിലിൽ കാരണമാണ് മണിക്കൂറുകൾ കൊണ്ട് വെള്ളം പൊങ്ങിയത്. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായി നിലമ്ബൂർ എംഎൽഎ പി.വി അൻവർ വ്യക്തമാക്കി.മൂന്നാറിലും വെള്ളം പൊങ്ങുന്ന സ്ഥിതിയാണ് നിലവിൽ ഉള്ളത്. നിരവധിപ്പേരെ പല സ്ഥലങ്ങളിൽ നിന്നായി മാറ്റിപ്പാർപ്പിച്ചു.

കനത്ത മഴയെത്തുടർന്ന് വെള്ളത്തിലായ നിലമ്പൂരിലേക്കുള്ള യാത്ര എല്ലാവരും മാറ്റി വയ്ക്കണമെന്ന് സി ഐ സുനിൽ പുളിക്കൽ അറിയിച്ചു. ടൗണിലും പരിസരങ്ങളിലും ജലനിരപ്പ് ഉയരുകയാണ്. കരുളായിയിൽ ഉരുൾപൊട്ടിയതും വെള്ളം ഉയരാൻ കാരണമായി. റോഡുകൾ പലതും ഗതാഗതയോഗ്യമല്ലാതായിട്ടുണ്ട്. രക്ഷാപ്രവർത്തനം കാണാനും ആളുകൾ തടിച്ചുകൂടരുതെന്ന് പൊലീസ് അറിയിച്ചു.