
സ്വന്തം ലേഖകൻ
കോഴിക്കോട്: ശകത്മായ കാറ്റിൽ ഹോട്ടലിൻറെ പരസ്യ ബോർഡിനായി സ്ഥാപിച്ചിരുന്ന ഇരുമ്പ്് തൂണ് സ്‌കൂളിന് മുകളിലേക്ക് വീണു. രണ്ടു ക്ലാസ് റൂമുകൾ തകർന്നു. സ്‌കൂളിന് അവധിയായിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.
ഉച്ചയോടെയായിരുന്നു സംഭവം. കനത്ത കാറ്റിൽ കല്ലായ് റോഡിലെ വുഡ്ഡീസ് ഹോട്ടലിൻറെ ഹോർഡിംഗിൻറെ തൂണുകൾ മീറ്ററുകളോളം പറന്ന് ചാലപ്പുറം ഗണപത് ബോയ്സ് ഹൈസ്‌കൂളിന് മുകളിലേക്ക് വീഴുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ട് തൂണുകളാണ് പറന്ന് വീണത്. ഇതിൽ ഒരു തൂണ് ക്ലാസ് റൂമിലേക്ക് വീണ് ബഞ്ചും ഡസ്‌കും ചുവരുകളും തകർന്നു.അഞ്ച് ആറ് ക്ലാസ് മുറികളുടെ ഭിത്തിയും തകർന്നു. ഒരു തൂണ് വരാന്തയിലേക്കാണ് വീണത്.







