play-sharp-fill
നിലമ്പൂര്‍-കോട്ടയം സ്പെഷല്‍ ട്രെയിന്‍ നാളെ സര്‍വീസ് ആരംഭിക്കുന്നു: ടിക്കറ്റ് നിരക്ക് 105 രൂപ മാത്രം;  ടിക്കറ്റ് മുന്‍കൂട്ടി റിസര്‍വ് ചെയ്യണം

നിലമ്പൂര്‍-കോട്ടയം സ്പെഷല്‍ ട്രെയിന്‍ നാളെ സര്‍വീസ് ആരംഭിക്കുന്നു: ടിക്കറ്റ് നിരക്ക് 105 രൂപ മാത്രം; ടിക്കറ്റ് മുന്‍കൂട്ടി റിസര്‍വ് ചെയ്യണം

സ്വന്തം ലേഖിക

കോട്ടയം: നാളെ സര്‍വീസ് ആരംഭിക്കുന്ന കോട്ടയം സ്പെഷല്‍ എക്സ്പ്രസ് ട്രെയിനിന്റെ യാത്രാനിരക്ക് കെഎസ്‌ആര്‍ടിസിയുടെ നിരക്കിന്റെ മൂന്നിലൊന്നു മാത്രം.

നിലമ്പൂരില്‍ നിന്ന് കോട്ടയത്ത് എത്താന്‍ കെഎസ്‌ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റിന് 280 രൂപ നല്‍കണമെങ്കില്‍ ട്രെയിനിന് 105 രൂപ മതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എറണാകുളത്തേക്ക് ട്രെയിനിന് 90 രൂപയേയുള്ളു. സൂപ്പര്‍ഫാസ്റ്റ് നിരക്ക് 229 രൂപയും. തൃശൂരിലേക്ക് 65 രൂപ കൊണ്ട് ട്രെയിനിലെത്താം. സൂപ്പര്‍ ഫാസ്റ്റിന് 171 രൂപ വേണം. യാത്ര ചെയ്യാന്‍ മുന്‍കൂട്ടി ടിക്കറ്റ് റിസര്‍വ് ചെയ്യണം. സീറ്റ് ഒഴിവുണ്ടെങ്കില്‍ റിസര്‍വേഷന്‍ സൗകര്യമുള്ള സ്‌റ്റേഷനുകളില്‍ അര മണിക്കൂര്‍ മുന്‍പ് കറന്റ് റിസര്‍വേഷന്‍ ചെയ്യാം.

നാളെയാണ് ട്രെയിന്‍ ഓടിത്തുടങ്ങുന്നത്. റിസര്‍വേഷന്‍ സൗകര്യം ഉള്ള സ്റ്റേഷനുകളിലോ അല്ലെങ്കില്‍ https://www.irctc.co.in/nget/train-search എന്ന സൈറ്റിലോ അല്ലെങ്കില്‍ IRCTC Rail Connect മൊബൈല്‍ ആപ്പ് വഴിയോ ട്രെയിന്‍ പുറപ്പെടുന്നതിന് 4 മണിക്കൂര്‍ മുന്‍പ് ബുക്ക് ചെയ്യാം.