മുസ്ലീം സമുദായത്തിലെ നിക്കാഹ് ഹലാല, ബഹുഭാര്യത്വം എന്നിവ നിർത്തലാക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജിയെ ചോദ്യം ചെയ്ത് ഓൾ ഇന്ത്യ മുസ്ലിം വ്യക്തി നിയമ ബോർഡ് സുപ്രീം കോടതിയിൽ
സ്വന്തം ലേഖകൻ
ഡൽഹി: മുസ്ലീം സമുദായത്തിലെ നിക്കാഹ് ഹലാല, ബഹുഭാര്യത്വം എന്നിവ നിർത്തലാക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജിയെ ചോദ്യം ചെയ്ത് ഓൾ ഇന്ത്യ മുസ്ലിം വ്യക്തി നിയമ ബോർഡ് സുപ്രീം കോടതിയിൽ. ഈ വിഷയങ്ങളിൽ ഇതിനകം തന്നെ വിധിന്യായങ്ങളിലൂടെ തീർപ്പ് കൽപ്പിക്കപ്പെട്ടതാണ്.
ഒരു മതവിഭാഗത്തിന്റെ ഭാഗമല്ലാത്ത ഒരാൾക്ക് മതപരമായ വിഷയങ്ങളെ വെല്ലുവിളിച്ചു കൊണ്ട് പൊതു താൽപര്യ ഹർജി ഫയൽ ചെയ്യാൻ കഴിയില്ലെന്നും മുസ്ലിം വ്യക്തിനിയമ ബോർഡ് പറയുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അഭിഭാഷകയും ബിജെപി നേതാവുമായ അശ്വനികുമാറാണ് പൊതുതാൽപര്യഹർജി നൽകിയിരിക്കുന്നത്. മുസ്ലിം സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ എഐഎംപിഎൽബിയും മറ്റും സംഘടനകളും നിലവിലുണ്ടെന്നും ഹർജിയിൽ സൂചിപ്പിക്കുന്നു.
Third Eye News Live
0