രാത്രിയിൽ തുടരെ തുടരെ വിളിക്കുന്നവരുടെ ആവശ്യം മറ്റെന്തോ ആയിരിക്കാം: രാത്രി 12 കഴിഞ്ഞാൽ മലയാളി യുവാക്കളുടെ എനർജി ലെവൽ കൂടും: തുറന്ന് പറഞ്ഞ് ലെന

രാത്രിയിൽ തുടരെ തുടരെ വിളിക്കുന്നവരുടെ ആവശ്യം മറ്റെന്തോ ആയിരിക്കാം: രാത്രി 12 കഴിഞ്ഞാൽ മലയാളി യുവാക്കളുടെ എനർജി ലെവൽ കൂടും: തുറന്ന് പറഞ്ഞ് ലെന

Spread the love

തേർഡ് ഐ സിനിമ

കൊച്ചി: അധികം വിവാദങ്ങളിൽ പെടാതെ എന്നും കൃത്യമായ നിലപാടുമായി കളം നിറയുന്ന നടിയാണ് ലെന. ലെനയുടെ സിനിമകളിലും ഈ നിലപാട് കാണാനുണ്ട്.

ഇതിനിടെയാണ് തനിക്ക് നേരെ ഉണ്ടാകുന്ന അതിക്രമങ്ങളിൽ ലെന നിലപാട് വ്യക്തമാക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാത്രി പന്ത്രണ്ട് മുതല്‍ മൂന്ന് മണിവരെയുള്ള സമയത്ത് തന്റെ ഫോണിലേക്ക് നിര്‍ത്താതെ വിളിക്കുന്ന ചില ആളുകളുണ്ടെന്ന് ലെന പറയുന്നു.

അത്തരം അനുഭവങ്ങള്‍ സ്ഥിരമായി ഉണ്ടായതിനാല്‍ രാത്രി പത്ത് മണി കഴിഞ്ഞാല്‍ ഫോണ്‍ സൈലന്റ് ആക്കി വെക്കാറാണ് പതിവെന്നും ലെന പറയുന്നു.

‘പലപ്പോഴും യുവാക്കളുടെ എനര്‍ജി ലെവല്‍ കൂടുന്നത് രാത്രി പന്ത്രണ്ട് മണിക്ക് ശേഷമാണ്. മിസ്ഡ് കോള്‍ പോലുമല്ല, ചിലര്‍ നിര്‍ത്താതെ വിളിച്ചുകൊണ്ടിരിക്കും.

അത്തരം കോളുകള്‍ ഒഴിവാക്കാന്‍ വേണ്ടി പത്ത് മണി കഴിഞ്ഞാല്‍ ഫോണ്‍ സൈലന്റ് ആക്കി വെക്കാറാണ് പതിവ്,’ ലെനയുടെ വാക്കുകള്‍.

അടുത്തിടെ ഒരു കടയുടെ ഉദ്ഘാടനത്തിന് പോയപ്പോള്‍ കുറച്ച്‌ കോളേജിലെ കുട്ടികള്‍ ചുറ്റും കൂടിയെന്നും എന്നാല്‍ അതിക സമയം അവിടെ നില്‍ക്കുന്നത് അപകടമായി തോന്നിയത് കൊണ്ട് ഓടി കാറില്‍ കയറിയിരുന്നെന്നും ലെന പറഞ്ഞു.

സിനിമകള്‍ കണ്ട് ഇഷ്ടമായെന്ന് പറയാന്‍ വിളിക്കുന്നതില്‍ തെറ്റില്ല, എന്നാല്‍ തുടരെ തുടരെ വിളിച്ചുകൊണ്ടിരിക്കേണ്ട ആവശ്യമില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.