എൻ ജി ഒ അസോസിയേഷൻ പ്രവർത്തനങ്ങൾ സമൂഹത്തിന് മാതൃക : ഉമ്മൻ ചാണ്ടി

എൻ ജി ഒ അസോസിയേഷൻ പ്രവർത്തനങ്ങൾ സമൂഹത്തിന് മാതൃക : ഉമ്മൻ ചാണ്ടി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കേരള എൻ ജി ഒ അസോസിയേഷൻ പ്രവർത്തനങ്ങൾ സമൂഹത്തിന് ആകെ മാതൃകയാണെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.

കേരള എൻ.ജി.ഒ. അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആവിഷ്‌കരിച്ച സമാശ്വാസ പുനർനിർമ്മാണ പദ്ധതിയായ സഞ്ജീവനം ഭവന നിർമ്മാണ പദ്ധതിയുടെ ഭാഗമായി പുതുപ്പള്ളി തച്ചുകുന്ന് കോളനിയ്ക്ക് സമീപം നിർമ്മിക്കുന്ന ഭവനത്തിന്റെ ശിലാസ്ഥാപനം നിർവ്വഹിച്ചു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസാരിക്കുകയായിരുന്നു അദ്ദേഹം. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാറിന്റെ അധ്യക്ഷത വഹിച്ചു. സമ്മേളനത്തിൽ ഡി.സി.സി. പ്രസിഡന്റ് ജോഷി ഫിലിപ്പ് , അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ. മാത്യു ,

ട്രഷറർ പി. ഉണ്ണികൃഷ്ണൻ, സംസ്ഥാന വൈസ് പ്രസിഡന്റ് എസ് . രവീന്ദ്രൻ , ഡി.സി.സി. സെക്രട്ടറി ജോണി ജോസഫ് , ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് നിബു ജോൺ , അസോസിയേഷൻ ജില്ലാ പ്രസിഡന്റ് രഞ്ജു കെ മാത്യു , സെക്രട്ടറി ബോബിൻ വി.പി. , ഗ്രാമ പഞ്ചായത്ത് അംഗം ജെസി ബെൻസി എന്നിവർ പ്രസംഗിച്ചു.