
ഇടതുപക്ഷം തോറ്റാല്‍ ജനാധിപത്യം തോറ്റുവെന്ന് വെള്ളാപ്പള്ളി നടേശൻ. പിണറായി സർക്കാർ വരുമെന്നാണ് കരുതുന്നതെന്ന് അദ്ദേഹം പറഞ്ഞു.
എക്സിറ്റ് പോള്‍ ഫലം എപ്പോഴും ശരിയാവണമെന്നില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. എല്‍ ഡി എഫ് പാവപ്പെട്ടവർക്ക് ഒരുപാട് സഹായം ചെയ്തിട്ടുണ്ട്. യു ഡി എഫ് അധികാരത്തില്‍ വന്നാല്‍ ലീഗായിരിക്കും ഭരിക്കുന്നത്.
മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന കാര്യത്തില്‍ ലീഗ് അഭിപ്രായം പറയാൻ പാടില്ലായിരുന്നു. യു ഡി എഫ് അധികാരത്തില്‍ വന്നാല്‍ ലീഗിന്റെ അരാജകത്വം വരും. ലീഗിന്റെ മുഖ്യമന്ത്രി വന്നാലും അത്ഭുതപ്പെടാനില്ലെന്ന് അദ്ദേഹം പറഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇടതുപക്ഷം തോറ്റാല്‍ ജനാധിപത്യം തോറ്റു. മതാധിപത്യമാണ് ജയിക്കുന്നത്. യു ഡി എഫ് വന്നാല്‍ ഇടിയുടെ പടയണിയാണ്. യു ഡി എഫ് അധികാരത്തില്‍ വരരുതെന്നാണ് ആഗ്രഹം.







