
തിരുവനന്തപുരം: മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ബി.അശോകിനെ സസ്പെന്‍ഡ് ചെയ്ത് സംസ്ഥാന സര്‍ക്കാര്‍. സൈനികക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് അശോക്.
അനുമതിയില്ലാതെ സമൂഹമാധ്യമങ്ങളൂടെ പ്രതികരിച്ചതിനാണ് നടപടി. നേരത്തെ സര്‍ക്കാറിനെതിരെ അശോക് രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചിരുന്നു.
കേരളശബ്ദം ലേഖനത്തില്‍ സംസ്ഥാന സര്‍ക്കാറിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് അദ്ദേഹം ഉയര്‍ത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടര്‍ഭരണം വ്യക്തികളിലും കക്ഷികളിലും ഫാസിസ്റ്റ് മനോഭാവം ഉണ്ടാക്കുമെന്നും വോട്ടര്‍മാര്‍ ജാഗ്രത പാലിക്കണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. ആഭ്യന്തര വകുപ്പിനെയും അദ്ദേഹം രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു.
സൈബര്‍ ഫാസിസം അരിച്ചുകയറുന്ന സുഷിരങ്ങള്‍ അടക്കുക എന്ന തലക്കെട്ടോടെയാണ് ബി.അശോകിന്റെ ലേഖനം പുറത്ത് വന്നത്. മമ്മുട്ടിക്കെതിരായ സൈബര്‍ ആക്രമണം. വീണജോര്‍ജിനെതിരെ പ്രതിഷേധിച്ചവരെ കൈകാര്യം ചെയ്ത രീതി എന്നിവയെ വിമര്‍ശിച്ചാണ് അദ്ദേഹത്തിന്റെ ലേഖനം.
എം ടി വാസുദേവന്‍ നായര്‍ പണ്ട് നടത്തിയ വിമര്‍ശനങ്ങള്‍ കവി സച്ചിതാനന്ദന്റെ തുറന്നെഴുത്തുകള്‍ എന്നിവ ലേഖനത്തില്‍ പരാമര്‍ശിച്ചിരുന്നു.
ഫാസിസ്റ്റ് മനോഭാവം വോട്ടര്‍മാര്‍ ചെറുത്താല്‍ മാത്രമേ ജനാധിപത്യ സംസ്‌കാരം സംസ്ഥാനത്ത് വേരുറപ്പിക്കൂ. വികസനം എല്ലാവര്‍ക്കും ലഭ്യമാക്കാന്‍ സുതാര്യമായ ഭരണകൂടം ആവശ്യമാണ് തുടങ്ങിയവയാണ് ലേഖനത്തില്‍ അദ്ദേഹം പരാമര്‍ശിച്ചിരുന്നത്.







