പൊക്കിൾകൊടി പോലും മുറിച്ച് മാറ്റാത്ത നിലയിൽ നവജാതശിശു; വിജനമായ സ്ഥലത്ത് ഉപേക്ഷിച്ചക്കപ്പെട്ട കുഞ്ഞിന് സംരക്ഷകനായത് പ്രസവിച്ചു കിടന്ന നായ; മാതാപിതാക്കളെ കണ്ടെത്തിയാലും കുഞ്ഞിനെ തിരികെ നൽകില്ലെന്ന് ബാലാവകാശകമ്മീഷൻ

പൊക്കിൾകൊടി പോലും മുറിച്ച് മാറ്റാത്ത നിലയിൽ നവജാതശിശു; വിജനമായ സ്ഥലത്ത് ഉപേക്ഷിച്ചക്കപ്പെട്ട കുഞ്ഞിന് സംരക്ഷകനായത് പ്രസവിച്ചു കിടന്ന നായ; മാതാപിതാക്കളെ കണ്ടെത്തിയാലും കുഞ്ഞിനെ തിരികെ നൽകില്ലെന്ന് ബാലാവകാശകമ്മീഷൻ

സ്വന്തം ലേഖകൻ

റായ്പുർ: പൊക്കിൾകൊടി പോലും മുറിച്ച് മാറ്റാത്ത നവജാതശിശുവിനെ വഴിയിൽ ഉപേക്ഷിച്ചവർ അറിഞ്ഞില്ല ആ കുഞ്ഞിനെ സംരക്ഷിക്കാൻ ആളുണ്ടെന്ന്.

വിജനമായ സ്ഥലത്ത് ഉപേക്ഷിച്ച നവജാത ശിശുവിനു രക്ഷകയായത് അവിടെ പ്രസവിച്ചു കിടന്ന നായയാണ്. തന്റെ കുഞ്ഞുങ്ങൾക്കൊപ്പം മനുഷ്യക്കുഞ്ഞിനെയും ആ നായ കാത്തുസൂക്ഷിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഛത്തീസ്ഗഡിലെ മുങ്കേലി ജില്ലയിലാണു സംഭവം. രാവിലെ കുഞ്ഞിന്‍റെ കരച്ചില്‍കേട്ട് എത്തിയ ഗ്രാമീണരാണു സംഭവം അറിയുന്നത്.

പൊക്കിൾക്കൊടി പോലും മുറിച്ചുമാറ്റാത്ത നിലയിലാണു കുഞ്ഞിനെ കണ്ടതെന്നു നാട്ടുകാർ പറയുന്നു.

നായയാണു കുഞ്ഞിനെ രാത്രിയില്‍ സംരക്ഷിച്ചതെന്നും അതുകൊണ്ടാകാം കുട്ടിയെ പരുക്കുകളൊന്നുമില്ലാതെ കണ്ടെത്തിയതെന്നും നാട്ടുകാര്‍ പറഞ്ഞു.

നാട്ടുകാര്‍ വിവരം പോലീസിനെ അറിയിച്ചു. ഉടന്‍ തന്നെ ബാലാവകാശ കമ്മിഷനും സ്ഥലത്തെത്തി.

ആശുപത്രിയില്‍ കൊണ്ടുപോയി കുട്ടിക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലെന്നും ഉറപ്പ് വരുത്തി. കുഞ്ഞിന്‍റെ മാതാപിതാക്കളെ കണ്ടെത്തുന്നതിനായുള്ള നടപടിയും ആരംഭിച്ചു.

ഇവരെ കണ്ടെത്തിയാലും കുഞ്ഞിനെ അവര്‍ക്ക് വിട്ടുനല്‍കുന്ന കാര്യം സംശയമാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു‍. ഇവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.