ഇന്ത്യൻ ക്രിക്കറ്റിന്റെ ചരിത്രവുമായി ’83’ ; ശ്രീകാന്തായി അരങ്ങ് തകർക്കാൻ ‘ജീവ’

ഇന്ത്യൻ ക്രിക്കറ്റിന്റെ ചരിത്രവുമായി ’83’ ; ശ്രീകാന്തായി അരങ്ങ് തകർക്കാൻ ‘ജീവ’

Spread the love

സ്വന്തം ലേഖകൻ

കൊച്ചി : ഇന്ത്യൻ ക്രിക്കറ്റിന്റെ ചരിത്രവുമായി 83 എത്തുന്നു. കായിക ചരിത്രത്തിന് തന്നെ വൻകുതിപ്പ് നൽകിയ 1983യിലെ ലോകകപ്പ് ക്രിക്കറ്റ് നേട്ടം വെള്ളിത്തിരയിലെത്തുമ്പോൾ അണിനിരക്കുന്നത് വമ്പൻതാരനിര തന്നെയാണ്.

ഇന്ത്യൻ ക്രിക്കറ്റിന് ലോകരാജ്യങ്ങളുടെ മുന്നിൽ പ്രതിഛായ ഉണ്ടാക്കി കൊടുത്ത 1983ലെ ചരിത്രവിജയത്തെ ആസ്പദമാക്കിയൊരുക്കുന്ന ’83’-ലെ നിരയിലേക്ക് തമിഴ്‌സിനിമാ താരം ജീവയുമെത്തിയിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൃഷ്ണമാചാരി ശ്രീകാന്തായാണ് ജീവയെത്തുന്നത്. 83 ചിത്രത്തിൽ ഇന്ത്യൻ ടീമിന്റെ നായകനായിരുന്ന കപിൽ ദേവിനെ അവതരിപ്പിക്കുന്ന രൺവീർ സിങാണ് ജീവയുടെ കഥാപാത്രത്തെ വെളിപ്പെടുത്തി പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാമിലൂടെയാണ് രൺവീർ സിങിന്റെ രഹസ്യം വെളിപ്പെടുത്തൽ.

ചുവന്ന ചെകുത്താന്മാരെന്നറിയപ്പെട്ടിരുന്ന അന്നത്തെ ഇന്ത്യൻ ടീമിലെ മറ്റൊരംഗമായിരുന്ന സുനിൽ ഗാവസ്‌കറെ അവതരിപ്പിക്കുന്ന താഹിർ രാജ് ഭാസിന്റെ പോസ്റ്റർ രൺവീർ കഴിഞ്ഞദിവസം പങ്കുവെച്ചിരുന്നു. അതിനുപിന്നാലെയാണ് മികച്ച ബാറ്റ്‌സ്മാനായിരുന്ന ശ്രീകാന്തിനെ അവതരിപ്പിക്കുന്ന ജീവയുടെ പോസ്റ്ററും പുറത്തെത്തിച്ചിരിക്കുന്നത്.