തമിഴ് സിനിമാ മേഖലയിലെ ലൈഗികാതിക്രമം സംബന്ധിച്ച് പരാതി നൽകാൻ കമ്മറ്റി രൂപീകരിച്ച് അഭിനേതാക്കളുടെ സംഘടനയായ നടികർ സംഘം ; നടി രോഹിണിയാണ് കമ്മിറ്റിയുടെ അദ്ധ്യക്ഷ
സിനിമ മേഖലയിലെ ലൈഗികാതിക്രമം സംബന്ധിച്ച പരാതി നൽകാൻ തമിഴ്നാട്ടിലും കമ്മിറ്റി രൂപീകരിച്ചു. നടി രോഹിണിയാണ് കമ്മിറ്റിയുടെ അദ്യക്ഷ. അഭിനേതാക്കളുടെ സംഘടനയായ നടികർ സംഘമാണ് കമ്മിറ്റി രൂപീകരിച്ചത്. 2019 മുതലുള്ള കമ്മിറ്റി കൂടുതൽ ഊർജിതമായി പ്രവർത്തിക്കാനാണ് തീരുമാനം. പരാതികളുമായി സ്ത്രീകൾ മുന്നോട്ടു വരണമെന്ന് രോഹിണി ആവശ്യപ്പെട്ടു.
ചാനലുകൾക്ക് മുന്നിൽ പരാതികൾ പറയരുതെന്നും പരിഹരിയ്ക്കാൻ അധികാരമുള്ളിടത്ത് പരാതി പറയണമെന്നും രോഹിണി പറഞ്ഞു. കമ്മിറ്റിയിലേക്ക് കൂടുതൽ ആളുകളെ ഉൾപ്പെടുത്താൻ തീരുമാനമായിട്ടുണ്ട്. മലയാള ചലച്ചിത്രമേഖലയിൽ ഏറെ വിവാദങ്ങൾ സൃഷിടിച്ചുകൊണ്ടിരിക്കുന്ന ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ ഇഫക്ട് ആണ് തമിഴ് സിനിമ ലോകത്തേക്കും എത്തിയിരിക്കുന്നത്. ഹേമ കമ്മിറ്റിയുടെ മാതൃകയിൽ ഒരു കമ്മിറ്റി രൂപീകരിക്കുമെന്ന് നടികർ സംഘം വ്യക്തമാക്കിയിരുന്നു.
സാൻഡൽവുഡിലും ഹേമ കമ്മിറ്റി മാതൃകയിൽ അന്വേഷണം വേണമെന്ന ആവശ്യവുമായി കന്നഡ സിനിമ പ്രവർത്തകർ രംഗത്തുവന്നിരുന്നു. കന്നഡ സിനിമ പ്രവർത്തകരുടെ കൂട്ടായ്മ മുഖ്യമന്ത്രി സിദ്ധാരാമയ്യയെ നേരിൽ കാണുകയും സ്ത്രീകൾക്ക് നേരെയുണ്ടാകുന്ന ലൈംഗിക ചൂഷണങ്ങൾ ഉൾപ്പെടെ അന്വേഷിക്കാൻ സമിതിയെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ‘ഫിലിം ഇൻഡസ്ട്രി ഫോർ റൈന്റ്സ് ആൻഡ് ഇക്വാളിറ്റി’ (ഫയർ) യാണ് മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കത്തു നൽകിയത്.നടിമാരും സംവിധായകരുമുൾപ്പെടെ 153 അംഗങ്ങളാണ് സംഘടനയുടെ പേരിൽ കത്ത് നൽകിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group