play-sharp-fill
ഭർതൃവീട്ടിൽ 22 കാരി നവവധുവിന്‍റെ മരണം ;ദുരൂഹതയെന്ന് കുടുംബം,ഇൻസ്റ്റയിൽ വീഡിയോ, കുറിപ്പ്

ഭർതൃവീട്ടിൽ 22 കാരി നവവധുവിന്‍റെ മരണം ;ദുരൂഹതയെന്ന് കുടുംബം,ഇൻസ്റ്റയിൽ വീഡിയോ, കുറിപ്പ്

 

“കായംകുളം: ആലപ്പുഴയിൽ ഭർതൃവീട്ടിൽ നവവധു ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പെൺകുട്ടിയുടെ കുടുംബം. ഇരുപത്തിരണ്ടുകാരി ആസിയ സ്വയം ജീവനൊടുക്കില്ലെന്നാണ് ബന്ധുക്കളുടെ വാദം. അതേസമയം പെൺകുട്ടിയുടേത് തൂങ്ങി മരണമാണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കഴിഞ്ഞ ഞായറാഴ്ചയാണ് ആസിയയെ ആലപ്പുഴ ലജ്‌നത്ത് വാർഡിലെ ഭർത്താവ് മുനീറിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.”

ഉന്നത വിദ്യാഭ്യാസമുള്ള ആസിയ ജീവനൊടുക്കില്ലെന്നാണ് കുടുംബം പറയുന്നത്. മരണത്തിലെ ദുരൂഹത നീക്കണമെന്നും കുടുംബം ആവശ്യപ്പെടുന്നു.