തിരുവോണ ദിവസം എയിംസ് നഴ്സിംഗ് ഓഫീസർമാരുടെ പ്രിലിമിനറി പരിക്ഷ: കേരളത്തിലെ നഴ്സുമാരെ അപമാനിക്കാനെന്ന്: പരീക്ഷ തിയതിയിൽ മാറ്റം വരുത്തുക: കേരളാ ഗവ: നഴ്സസ് യൂണിയൻ
കോട്ടയം: ഓൾ ഇൻഡ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (എയിംസ് ) തിരുവോണ നാളിൽ (15/9/2024 ) നടത്താനിരിക്കുന്ന നഴ്സിംഗ് ഓഫീസർ പ്രിലിമിനറി പരീക്ഷ മാറ്റി
വക്കണമെന്ന് കേരളാ ഗവൺമെന്റ് നഴ്സസ് യൂണിയൻ സംസ്ഥാന പ്രസിഡൻ്റ് കെ എസ് സന്തോഷും ജനറൽ സെക്രട്ടറി എസ് എം അനസും ആവശ്യപ്പെട്ടു.
കേരളീയരുടെ ഉത്സവമായ ഓണത്തിന് തന്നെ ഈ പരീക്ഷ നടത്തുന്നത് വഴി ഒരുപാട് മലയാളി നഴ്സുമാർക്ക് പരീക്ഷ എഴുതുവാനുള്ള അവസരം നഷ്ടപ്പെടുകയാണ് ചെയ്യുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ വിഷയം ചൂണ്ടി കാണിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനും എയിംസ് ഡയറക്ടർക്കും
സംഘടന നിവേദനം നൽകിയിട്ടുണ്ട്. അനുകൂലമായ തീരുമാനം ഉണ്ടാകണമെന്ന് കെ ജി എൻ യു സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു.
Third Eye News Live
0