എച്ച്‌ എല്‍ ബി റേക്കുള്ള എ സി കോച്ചിനുള്ളിൽ യാത്രക്കാരന്‍ പുകവലിച്ചു; നേത്രാവതി എക്സ്പ്രസ്സ് തിരൂരില്‍ നിന്നു

എച്ച്‌ എല്‍ ബി റേക്കുള്ള എ സി കോച്ചിനുള്ളിൽ യാത്രക്കാരന്‍ പുകവലിച്ചു; നേത്രാവതി എക്സ്പ്രസ്സ് തിരൂരില്‍ നിന്നു

സ്വന്തം ലേഖകൻ

മലപ്പുറം: എച്ച്‌ എല്‍ ബി റേക്കുള്ള എ സി കോച്ചിനുള്ളിലെ യാത്രക്കാരന്‍ പുക വലിച്ചതിനെ തുടര്‍ന്ന് നേത്രാവതി എക്സ്പ്രസ്സ് തിരൂരില്‍ നിന്നു.

പുകയും തീയും തിരിച്ചറിയുന്ന സംവിധാനം നിലവില്‍ എല്‍ എച്ച്‌ ബി റേക്കുകളുള്ള എല്ലാ എ സി കോച്ചുകളിലും ഇന്ത്യന്‍ റെയില്‍വേ ഘടിപ്പിച്ചിട്ടുണ്ട് .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിശദമായ പരിശോധന നടത്തിയെങ്കിലും എവിടേയും തീയും പുകയും കണ്ടെത്താനായില്ല. എന്നാല്‍ തീയും പുകയും കണ്ടെത്തുന്ന ഡിറ്റക്ടറിന് സമീപത്ത് നിന്ന് യാത്രക്കാരന്‍ പുക വലിച്ചതിനെ തുടര്‍ന്നാണ് ട്രെയിന്‍ നിന്നതെന്ന് കണ്ടെത്തി.

തീയും, പുകയും തിരിച്ചറിയാനുള്ള സംവിധാനം ഇന്ത്യയിലെ ഒട്ടു മിക്ക എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും സജ്ജമാക്കുന്നുണ്ട്.

പ്രധാനപ്പെട്ട റെയില്‍വേ സ്റ്റേഷനുകളില്‍ ഇതിനോടകം ഡിറ്റക്ടറുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടുമുണ്ട്.

ട്രെയിനുള്ളില്‍ പുക വലിക്കരുതെന്ന് വ്യക്തമായ നിര്‍ദേശമുണ്ടെങ്കിലും ചിലരെങ്കിലും അത് പാലിക്കാന്‍ തയ്യാറാകുന്നില്ലെന്ന പരാതി ശക്തമാണ്.