കുമരകത്ത് സൗജന്യ നേത്ര പരിശോധന ക്യാമ്പ് നാളെ: സംഘാടകർ ശ്രീനാരായണ സ്പോർട്ട്സ്& ഗ്രന്ഥശാല,കോട്ടയം മെഡിക്കൽ കോളേജ്:

കുമരകത്ത് സൗജന്യ നേത്ര പരിശോധന ക്യാമ്പ് നാളെ: സംഘാടകർ ശ്രീനാരായണ സ്പോർട്ട്സ്& ഗ്രന്ഥശാല,കോട്ടയം മെഡിക്കൽ കോളേജ്:

 

സ്വന്തം ലേഖകൻ
കുമരകം ശ്രീനാരായണ സ്പോർട്ട്സ്& ഗ്രന്ഥശാലയുടേയും, കോട്ടയം മെഡിക്കൽ കോളേജിൻ്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നാളെ നടത്തും. എസ്.കെ.എം.എച്ച്.എസ്.എസ്, പി.കെ.എംതന്ത്രി മെമ്മോറിയൽ ഹാളിൽ വച്ചാണ് ക്യാമ്പ് നടത്തപ്പെടുന്നത്. നാളെ രാവിലെ 9 മണിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.വി ബിന്ദു ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ക്ലബ്ബ് പ്രസിഡന്റ് ഗോപാലൻ തന്ത്രികൾ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ എസ്.കെ എം ദേവസ്വം പ്രസിഡൻ്റ് എ.കെ ജയപ്രകാശ് ആശംസ അർപ്പിക്കും. ക്ലബ്ബ് സെക്രട്ടറി. വി.പി. രവീന്ദ്രൻ സ്വാഗതവും, വൈസ് പ്രസിഡണ്ട് കെ.കെ രാജപ്പൻ നന്ദിയും രേഖപ്പെടുത്തും. 9.30 മുതൽ പരിശോധന ആരംഭിക്കും. മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവർ താഴെ കൊടുത്തിട്ടുള്ള നമ്പരിൽ ബന്ധപ്പെടണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോൺ: 9744097708