play-sharp-fill
നൊമ്പരമായി നേപ്പാള്‍ വിമാന ദുരന്തം; മൂന്ന്  പേർ  മരണപ്പെട്ടത് കേരളത്തില്‍ നിന്ന് മടങ്ങവെ; നേപ്പാള്‍ സ്വദേശികൾ  പത്തനംതിട്ടയിലെത്തിയത് സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ

നൊമ്പരമായി നേപ്പാള്‍ വിമാന ദുരന്തം; മൂന്ന് പേർ മരണപ്പെട്ടത് കേരളത്തില്‍ നിന്ന് മടങ്ങവെ; നേപ്പാള്‍ സ്വദേശികൾ പത്തനംതിട്ടയിലെത്തിയത് സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ

സ്വന്തം ലേഖിക

ന്യൂഡൽഹി: നേപ്പാള്‍ പൊഖാറ വിമാനാപകടത്തില്‍ മരിച്ചവരുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.

മരണപ്പെട്ടതില്‍ മൂന്ന് പേര്‍ കേരളത്തില്‍ വന്ന് മടങ്ങുന്നതിനിടെയാണ് വിമാന ദുരന്തം ഉണ്ടായതെന്നാണ് ഇപ്പോള്‍ പുറത്തുവന്ന വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂന്ന് നേപ്പാള്‍ സ്വദേശികളാണ് കേരളത്തില്‍ വന്ന് മടങ്ങുന്നതിനിടെ വിമാന അപകടത്തില്‍ മരിച്ചതെന്നാണ് വ്യക്തമായത്. രാജു ടക്കൂരി, റബിന്‍ ഹമാല്‍, അനില്‍ ഷാഹി എന്നിരാണ് കേരളത്തില്‍ നിന്ന് മടങ്ങവെ അപകടത്തില്‍ മരിച്ചത്.

ഇവര്‍ പത്തനംതിട്ടയിലാണ് എത്തിയത്. പത്തനംതിട്ട ആനിക്കാട്ടെ ശവസംസ്കാര ചടങ്ങില്‍ പങ്കെടുത്തു മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്.

നേപ്പാളില്‍ നിന്നെത്തിയത് 5 അംഗ സംഘമായിരുന്നു. നേപ്പാളില്‍ സുവിശേഷകനായിരുന്ന ആനിക്കാട് നൂറോന്‍മാവ് സ്വദേശി മാത്യു ഫിലിപ്പിന്‍റെ സംസ്കാര ചടങ്ങിനാണ് ഇവര്‍ എത്തിയത്. ഇക്കഴിഞ്ഞ വെളളിയാഴ്ച ആണ് സംഘം എത്തിയത്.

സംസ്കാരം കഴിഞ്ഞ ശേഷം അന്ന് തന്നെ ഇവര്‍ നേപ്പാളിലേക്ക് മടങ്ങിയിരുന്നു.