play-sharp-fill
മലരിക്കൽ ഗ്രാമീണ ജല ടൂറിസം മേള;  സാംസ്കാരിക സമ്മേളനം മന്ത്രി വി.എൻ. വാസവൻ  ഉദ്ഘാടനം ചെയ്തു; ചെറുവള്ളങ്ങളുടെ വള്ളംകളി ഉൾപ്പെടെ വിവിധ കലാപരിപാടികൾ നടന്നു

മലരിക്കൽ ഗ്രാമീണ ജല ടൂറിസം മേള; സാംസ്കാരിക സമ്മേളനം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു; ചെറുവള്ളങ്ങളുടെ വള്ളംകളി ഉൾപ്പെടെ വിവിധ കലാപരിപാടികൾ നടന്നു

സ്വന്തം ലേഖിക

കോട്ടയം: മീനച്ചിലാർ -മീനന്തറയാർ – കൊടൂരാർ പുനർ സംയോജന പദ്ധതിയുടെ ഭാഗമായുള്ള ഗ്രാമീണ ജല ടൂറിസം മേളയുടെ രണ്ടാം ദിവസത്തെ സാസ്കാരിക സമ്മേളനം സഹകരണ – രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു.

തിരുവാർപ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അജയൻ കെ. മേനോൻ അദ്ധ്യക്ഷത വഹിച്ചു. മീനച്ചിലാർ-മീനന്തറയാർ – കൊടൂരാർ പുനർ സംയോജന പദ്ധതി കോ-ഓർഡിനേറ്റർ അഡ്വ.കെ. അനിൽ കുമാർ ആമുഖ പ്രഭാഷണം നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏറ്റുമാനൂർ ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ, കെ.ആർ. അജയ്, സി.റ്റി. രാജേഷ്, എം.കെ. പ്രഭാകരൻ, ബി. ശശികുമാർ , ജസ്സി നൈനാൻ , എ.എം.ബിന്നു , റൂബി ചാക്കോ , പി.എൻ ഹരി, റേച്ചൽ ജേക്കബ്, പി.ജി.രാജേന്ദ്ര ബാബു , സുമേഷ് കാഞ്ഞിരം, ഏബ്രഹാം കുര്യൻ, ജയദീഷ് ജയപാൽ, മുരളീധരൻ ചേരിക്കൽ എന്നിവർ പ്രസംഗിച്ചു.

ഉച്ചക്കു ശേഷം ചെറുവള്ളങ്ങളുടെ ആവേശകരമായ വള്ളം കളി നടന്നു. കോട്ടയം സ്റ്റാർ ബീറ്റ്സ് അവതരിപ്പിച്ച ഗാനമേള, ഫിഗർ ഷോ, കിളിരൂർ ശ്രീ കാർത്യായനി അവതരിപ്പിച്ച തിരുവാതിര, ഡാൻസ് , കിളിരൂർ എസ്. എൻ .ഡി.പി. ഹൈസ്കൂൾ വിദ്യാർത്ഥികൾ അവതരിപ്പിച്ച സ്വപ്നം എന്ന നാടകം, കുമരകം നാട്ടു പെരുമയുടെ നാടൻ പാട്ട് എന്നീ കലാപരിപാടികളും അരങ്ങേറി.

ഇന്ന് 5 ന് സമാപന സമ്മേളനം അഡ്വ.വി.ബി.ബിനു ഉദ്ഘാടനം നിർവ്വഹിക്കും. അനന്ദു തിരുവാർപ്പിന്റെ അരങ്ങുണർത്തൽ എന്ന സോപാന സംഗീതം, വനിതാ സാഹിതി കലാകാര സംഘത്തിന്റെ മാണിക്കo പെണ്ണ് , കെ.എ. സി.യുടെ ഗാനമേള എന്നിവയും ഉണ്ടാകും.