play-sharp-fill
നെഹ്‌റു വിഭാവനം ചെയ്ത ഇന്ത്യയും പലസ്തീനിലെ കുഞ്ഞുങ്ങളും: ശിശു ദിനത്തില്‍ ഗാസയില്‍ ദുരിതം അനുഭവിക്കുന്ന കുട്ടികളെ  കുറിച്ച്   മുഖ്യമന്ത്രി പിണറായി വിജയൻ.

നെഹ്‌റു വിഭാവനം ചെയ്ത ഇന്ത്യയും പലസ്തീനിലെ കുഞ്ഞുങ്ങളും: ശിശു ദിനത്തില്‍ ഗാസയില്‍ ദുരിതം അനുഭവിക്കുന്ന കുട്ടികളെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.

തിരുവനന്തപുരം : പലസ്തീനില്‍ ഇസ്രായേല്‍ നടത്തുന്ന കടന്നാക്രമണങ്ങളില്‍ ഇരകളാവുന്ന കുഞ്ഞുങ്ങളുടെ ദയനീയ ചിത്രങ്ങള്‍ വാര്‍ത്താ മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. സാമ്രാജ്യത്വ ശക്തികളുടെ പിന്തുണയോടെ ഇസ്രായേല്‍ നടത്തുന്ന അധിനിവേശം അവസാനിപ്പിക്കാതെ ഈ ദുരന്തങ്ങള്‍ക്ക് ശമനമുണ്ടാകില്ല’, മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു.

 

 

 

 

 

 

ശിശു അവകാശങ്ങളുടെ കാര്യത്തില്‍ കേരളം എല്ലാ അര്‍ത്ഥത്തിലും രാജ്യത്തിന് മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ന് ശിശുദിനം. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്രുവിന്റെ ജന്മദിനം. പോഷകാഹാര ലഭ്യതയും ആരോഗ്യ സംരക്ഷണവും ഗുണമേന്മയുള്ള വിദ്യാഭ്യാസവുമെല്ലാം ഇവിടെ ജനിച്ചു വീഴുന്ന ഓരോ കുഞ്ഞിന്റെയും അവകാശമാണ്.

 

 

 

 

 

 

 

കുട്ടികള്‍ക്കു നേരെയുള്ള അതിക്രമങ്ങളും ചൂഷണങ്ങളുമില്ലാത്ത ഒരിന്ത്യയാണ് ജവഹര്‍ലാല്‍ നെഹ്‌റു ഉള്‍പ്പെടെയുള്ള ഭരണഘടനാ ശില്‍പ്പികള്‍ വിഭാവനം ചെയ്തത്  കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയെന്നത് ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണ്. ശിശു അവകാശങ്ങളുടെ കാര്യത്തില്‍ കേരളം എല്ലാ അര്‍ത്ഥത്തിലും രാജ്യത്തിന് മാതൃകയാണ്. ഇതാവര്‍ത്തിച്ചുറപ്പിക്കുന്ന ഭരണനടപടികളാണ് കേരളത്തിലുണ്ടാവുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

 

 

 

 

പോഷകബാല്യം പദ്ധതി, സ്മാര്‍ട്ട് അങ്കണവാടികള്‍, പാരന്റിംഗ് ക്ലിനിക്കുകള്‍, ബാലവേലയെപ്പറ്റി വിവരം നല്‍കുന്നവര്‍ക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതി, അന്താരാഷ്ട്ര നിലവാരത്തിലുള്ള പൊതുവിദ്യാഭ്യാസ സൗകര്യങ്ങള്‍ എന്നിവ ഇവയില്‍ ചിലതുമാത്രമാണ്. കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങളോട് ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും അനുവദിക്കില്ലെന്നതാണ് സര്‍ക്കാരിന്റെ നിലപാട്.