play-sharp-fill
കോട്ടയം  നീലംപേരൂർ പള്ളി ഭഗവതി ക്ഷേത്രത്തിലെ പൂരം പടയണി: 16 മുതൽ ഒക്ടോബർ 1 വരെ: ഒന്നിനു രാത്രി 12.30നാണ് വല്യന്നത്തിന്റെ എഴുന്നള്ളത്ത്

കോട്ടയം  നീലംപേരൂർ പള്ളി ഭഗവതി ക്ഷേത്രത്തിലെ പൂരം പടയണി: 16 മുതൽ ഒക്ടോബർ 1 വരെ: ഒന്നിനു രാത്രി 12.30നാണ് വല്യന്നത്തിന്റെ എഴുന്നള്ളത്ത്

ചങ്ങനാശേരി :അന്ധകാര
ത്തെ കീറിമുറിച്ച് ചൂട്ടുവെളിച്ച ത്തിൻ്റെ പൊൻപ്രഭയിൽ അരയന്നങ്ങൾ ക്ഷേത്രസന്നിധിയിലേക്ക് പറന്നിറങ്ങുന്ന സുദിനത്തി നായി ഒരു ഗ്രാമം ഒരുങ്ങുകയാ ണ്. ദേശത്തിൻറെ ഐശ്വര്യത്തിനായി ഗ്രാമം ഒന്നാകെ നടത്തുന്ന അനുഷ്ഠാനം.

നീലംപേരൂർ പള്ളി ഭഗവതി ക്ഷേത്രത്തിലെ പൂരം പടയണിക്ക് തുടക്കമാകു ന്നു. 16 മുതൽ ഒക്ടോബർ 1 വരെയാണ് പടയണി. ഒന്നിനു രാത്രി 12.30നാണ് വല്യന്നത്തിന്റെ എഴുന്നള്ളത്ത്.

ഒക്ടോബർ 1 രാവിലെ 6ന്
പടയണിക്കളത്തിൽ നിറപണികൾ തുടങ്ങുന്നു. ഉച്ചയ്ക്ക് 12ന് : ഉച്ചപൂജ, കൊട്ടിപ്പാടിസേവ,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രസാദമുട്ട്. വൈകിട്ട് 8ന് : പുത്തനന്നങ്ങളു ടെ തേങ്ങമുറിക്കൽ. രാത്രി 10നു കുടംപൂജകളി. 10.30ന്  മേൽശാന്തി ശങ്കരൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ സർവപ്രായശ്ചിത്തം.

തുടർന്ന് ദേവസ്വം പ്രസിഡന്റ് പി.കെ.മനോജ് കുമാറിന്റെ നേതൃത്വത്തിൽ അനുജ്‌ഞവാ ങ്ങൽ. 11ന് : പുത്തനന്നങ്ങളുടെ തിരുനട സമർപ്പണം. 12.30ന് വല്യന്നത്തിന്റെ എഴുന്നള്ളത്ത്. അന്നങ്ങൾ, കോലങ്ങൾ, പൊയ്യാന, സിംഹം എന്നിവയുടെ എഴുന്നള്ളിപ്പ്.

. ക്ഷേത്രത്തിലേക്ക് എത്താൻ

എംസി റോഡിൽ കുറിച്ചി ഔട്ട്പോസ്റ്റ‌് ജംക്ഷനിൽനിന്ന് കാവാലം കൈനടി റൂട്ടിൽ 3 കി ലോമീറ്റർ സഞ്ചരിച്ച് ക്ഷേത്രത്തിലെത്താം. തെക്കുഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ തുരുത്തി- കൃഷ്ണപുരം റൂട്ടിലൂടെ വാലടി ജംക്ഷനിലെത്തി വാലടി- ഈര റോഡിലൂടെ ക്ഷേത്രത്തിൽ എത്താം