Spread the love

കോട്ടയം: ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് കോട്ടയം ജില്ലാ അസോസിയേഷൻ വീട് ഇല്ലാത്ത കുട്ടികൾക്ക് വേണ്ടി മുന്ന് വീടുകൾ നിർമ്മിച്ചു നൽകിയിരുന്നു.

video
play-sharp-fill

നാലാമത്തെ സ്നേഹഭവനം കോട്ടയം ഈസ്റ്റ് ലോക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ പള്ളം സി.എം.എസ്. ഹൈസ്‌കൂളിലെ വിദ്യാർത്ഥിക്ക്, കുറിച്ചി മന്ദിരം കവലയ്ക്ക് സമീപം നിർമ്മിച്ചുനൽകുന്നു.

സ്നേഹഭവനത്തിന്റെ താക്കോൽ ദാനവും ഭവനപ്രതിഷ്ഠയും 2024 സെപ്റ്റംബർ 13 വെള്ളിയാഴ്ച 3 മണിക്ക് നടക്കും. ബഹുമാനപ്പെട്ട ചങ്ങനാശ്ശേരി എംഎൽഎ അഡ്വ. ജോബ് മൈക്കിൾ താക്കോൽദാനം നിർവഹിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം എം എൽ എ ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതും സ്കൂൾ ലോക്കൽ മാനേജർ റവ. എബ്രഹാം സി. പ്രകാശ് പ്രതിഷ്ഠാകർമ്മം നിർവഹിക്കുന്നതുമാണ്.

കോട്ടയം ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ,ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ,സ്കൗട്ട് ആൻഡ് ഗൈഡ്സ് ഭാരവാഹികൾ എന്നിവർ പങ്കെടുക്കും.